കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ എത്രമാത്രം ഗുരുതരമാണ് എന്ന ചര്‍ച്ചയാണ് ജിഷാ വധം ഉയര്‍ത്തിയതെന്ന് സി.പി ഐ .എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.ജിഷയ്ക്ക് നേരിട്ട ദാരുണമായ അന്ത്യം സംബന്ധിച്ച ചര്‍ച്ചയില്‍ പൊലീസിന്‍റെ അനാസ്ഥയും അന്വേഷണത്തിലെയും നടപടിക്രമങ്ങളിലെയും പാളിച്ചയും മാത്രമല്ല സംസ്ഥാനത്തെ ഭവനരാഹിത്യവും ദളിത് പീഡനങ്ങളും സ്ത്രീസുരക്ഷയും ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട് എന്ന് അദ്ദേഹം പറയുന്നു.ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് അദ്ദേഹം വിഷയത്തെ ആഴത്തില്‍ വിശകലനം ചെയ്തു കൊണ്ട് എഴുതിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജിഷയും അതുപോലെ അനേകം പെണ്‍കുട്ടികളും സ്ത്രീകളാകെയും ദളിത് വിഭാഗങ്ങളാകെയും അരക്ഷിതാവസ്ഥയില്‍ എത്താന്‍ കാരണം ഭൂമിയും കിടപ്പാടവും ഇല്ലാത്തതാണെന്നും ഇത് പരിഹരിക്കാനുള്ള സമഗ്രമായ സമീപനമാണ് കേരളത്തില്‍ ഇന്ന് ആവശ്യമെന്നും അദ്ദേഹം ചൂണ്ടി കാട്ടുന്നു.സംസ്ഥാനത്ത് മുഴുവന്‍ ആളുകള്‍ക്കും വീട് എന്നതായിരുന്നു യുഡിഎഫിന്‍റെ 2011ലെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമെന്നും ആ വാഗ്ദാനം നിറവേറ്റപ്പെട്ടില്ല എന്നു മാത്രമല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഇ.എം.എസ് ഭവനനിര്‍മ്മാണ പദ്ധതി യു .ഡി എഫ് അട്ടിമറിക്കുകയും ചെയ്തുവെന്നും അദ്ദേഹം പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. അതേ സമയം ഇന്നലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജിഷ വധത്തിന്‍റെ അന്വേഷണത്തില്‍ പോലീസിന്റെ അനാസ്ഥക്കെതിരെ  ഇന്ന്‍ കേരളത്തില്‍ ദളിത്‌ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന് സി .പി എമ്മിന്‍റെ പിന്തുണ ഇല്ലെന്നും  ഊരും പേരുമില്ലാത്തവരുടെ ഹര്‍ത്താല്‍ പ്രഖ്യാപനത്തിന് പിന്തുണ പ്രഖ്യാപിക്കാനാവില്ലെന്നും പറഞ്ഞത് വിവാദമായിരുന്നു.


പിണറായി വിജയന്‍റെ മുഴുവന്‍ പോസ്റ്റ്‌ ഇവിടെ വായിക്കാം