ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പെരുമ്പാവൂര്‍ താലുക്ക് ആശുപത്രിയില്‍ മാതാവിന് കൂട്ടിരിക്കുകയായിരുന്ന ദീപയെ വനിതാ പോലിസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഇപ്പോള്‍ രഹസ്യ കേന്ദ്രത്തിലുള്ള ദീപയെ പോലിസ് ചോദ്യം ചെയ്ത് തുടങ്ങി. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദീപയില്‍ നിന്ന് നിര്‍ണായക വിവരം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. 


കഴിഞ്ഞ ദിവസം ബംഗ്ലൂരില്‍ പിടിയിലായ ഇതരസംസ്ഥാന തൊഴിലാളിയാണ് ദീപയുടെ സുഹൃത്തെന്നാണ് പോലീസിന്‍റെ നിഗമനം. എന്നാല്‍ തനിക്ക് ഇയാളെ  പരിചയമില്ലെന്നും, മാത്രമല്ല ഹിന്ദി വശമില്ലെന്നുമാണ് ദീപയുടെ വിശദീകരണം.