ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഏക സഹോദരി ദീപയുടെ സുഹൃത്തിനെ പോലിസ് തിരയുന്നു. ജിഷയുടെ മരണ ശേഷം കഞ്ചാവു വില്‍പനക്കാരനായ ഇയാളെ  കാണാതവുകയായിരുന്നു.മാത്രവുമല്ല ഇയാള്‍ക്ക് പെണ്‍വാണിഭസംഘവുമായി അടുത്ത ബെന്ധമുണ്ടെന്നതും ഇയാള്‍ തന്നെയാകും കൊല ചെയ്തത് എന്ന നിഗമനത്തിലാണ് പോലിസ്. ഇയാളെ കണ്ടെത്താന്‍ പൊലീസ് പത്തംഗ സ്‌ക്വാഡ് രൂപീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭര്‍ത്താവുമായി ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം ദീപ ഇടയ്ക്ക് അച്ഛന്‍ പാപ്പുവിന്‍റെ കൂടെ കുറുപ്പംപടി വായ്ക്കരയിലെ വീട്ടില്‍ താമസിക്കുമായിരുന്നു. അവിടെ വന്നിരുന്ന ഇയാള്‍ വട്ടോളിപ്പടി കനാല്‍ ബണ്ട് പുറമ്പോക്കില്‍ അമ്മ രാജേശ്വരിയോടൊപ്പം താമസിക്കുന്ന ജിഷയെക്കുറിച്ച് ചോദിക്കുമായിരുന്നു.മാസങ്ങള്‍ക്ക് മുന്‍പ് പാപ്പുവിനെ പെരുമ്പാവൂര്‍ താലുക്ക് ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തപ്പോള്‍ ജിഷയാണ് പരിച്ചരിചിരുന്നത്. പാപ്പുവിനെ സന്ദര്‍ശിക്കാന്‍ ഇയാള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ജിഷയെ പരിച്ചയപെടുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ സി.സിടി.വി ദൃശ്യങ്ങളും പോലിസ് പരിശോധിച്ചു തുടങ്ങി. പോലിസ് വരച്ച രേഖാചിത്രവുമായി സാമ്യമുണ്ട് ഇയാള്‍ക്കെന്നാണ് നാട്ടുകാര്‍ പറയുന്നത്.   


ജിഷ കൊല ചെയ്യപ്പെട്ട ദിവസം വൈകിട്ട് അഞ്ചു മണിക്ക് പൊതുടാപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ പുറത്തേക്കിറങ്ങിയതായി ദ്രക് സാക്ഷികള്‍ പോലീസിനെ അറിയിച്ചിരുന്നു.വെള്ളമെടുക്കാന്‍ പോവുമ്പോള്‍ ജിഷ വീടു പൂട്ടുന്ന പതിവില്ലായിരുന്നു. ഈ സമയമാകും കൊലയാളി വീട്ടില്‍ കേറിയതും പതുങ്ങിയിരിക്കാന്‍ അവസരം ലഭിച്ചതെന്നാണ് പോലീസിന്‍റെ നിഗമനം.