ജിഷയുടെ കൊലപാതകം: ദീപയുടെ ഹിന്ദി അറിയില്ലെന്ന വാദം പൊളിഞ്ഞു
ജിഷയുടെ കൊലപാതകവുമായിബന്ധപ്പെട്ട് പോലിസ് ദീപയെ മെയ് 9ന് രാവിലെ പെരുമ്പാവൂര്‍ താലുക്ക് ആശുപത്രിയില്‍ നിന്ന് അറ്റസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യാനായി കൊണ്ടുപോയിരുന്നു. അന്ന് ദീപ തനിക്ക് ഹിന്ദി വശമില്ലെന്നുമാണ് മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ ഈ വാദം പോലീസ് പൊളിച്ചടുക്കി.
നേരത്തെ ദീപ ജോലി ചെയ്തിരുന്ന കടകളിലേയും,സ്റ്റുഡിയോയിലെയും ഉടമസ്ഥതരുടെ മൊഴിയാണ് പോലീസിന് തുണയായത്. ദീപയെ ഉടമസ്ഥതരുടെ മൊഴി രേഖപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ മൗനം പാലിച്ചതും ദീപയുടെ മൊഴി തെറ്റാണെന്ന് പോലീസിന് സൂചന നല്‍കി.
ജിഷയുടെ വീടിന്‍റെ പരിസരത്തുള്ള 150 കുടുംബങ്ങളില്‍ നിന്ന് 225 പേരുടെ വിരലടയാളവും പോലിസ് രേഖപ്പെടുത്തി. ജിഷയുടെ കഴുത്തിലെ കടിയിലെ പാടുകളില്‍ നിന്നുള്ള ഡി.എന്‍.എയുടെ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കും അതിന് ശേഷം പ്രതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് പോലീസ് വ്യക്തമാക്കി.