തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയി കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട്  നെഹ്‌റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൃഷണദാസ് ഉൾപ്പെടെയുള്ള അഞ്ചുപേർക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പെടെ ആറോളം വകുപ്പുകൾ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, കോളജിലെ ആഭ്യന്തര ഇന്‍വിജിലേറ്റര്‍ കൂടിയായ അസി. പ്രഫ. സി.പി. പ്രവീണ്‍, വിപിൻ, പി.ആര്‍.ഒയും മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍റെ മകനുമായ സഞ്ജിത്ത്  വിശ്വനാഥൻ എന്നിവരടക്കം അഞ്ച് പേർക്കെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. 


ആത്മഹത്യാ പ്രേരണയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇതിന് പുറമെ മർദ്ദനം, ഗൂഢാലോചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.


ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോളജ് മാനേജ്മെന്‍റ് നിരത്തിയ വാദങ്ങളെല്ലാം പൊലീസ് തള്ളി. ജനുവരി ആറിന് നടന്ന ഫിസിക്സ് പരീക്ഷയില്‍ ജിഷ്ണു രണ്ടുതവണ തൊട്ടടുത്ത വിദ്യാര്‍ഥിയുടെ പേപ്പറില്‍ നോക്കിയെഴുതിയെന്നായിരുന്നു കോളജ് അധികൃതരുടെ വാദം. പ്രാഥമിക അന്വേഷണത്തിലും തെളിവ് ശേഖരണത്തിലും മൊഴി ശേഖരണത്തിലും കോപ്പിയടി സാധ്യത കണ്ടത്തൊന്‍ കഴിഞ്ഞില്ല.