തിരുവനന്തപുരം:  വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ നിലവിൽ ഒഴിവുള്ള തസ്തികകളിലേക്കു നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമാണ് അപേക്ഷിക്കേണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ലാർക്ക് – രണ്ട്, ഓഫിസ് അസിസ്റ്റന്റ് – ഒന്ന് എന്നിങ്ങനെയാണു തസ്തികകൾ. ക്ലാർക്കിന് ഇംഗ്ലിഷ്, മലയാളം കംപ്യൂട്ടർ പരിജ്ഞാനവും പി.എസ്.സി നിശ്ചയിച്ചിട്ടുള്ള യോഗ്യതയും പ്രവൃത്തി പരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.


 


ALSO READJob Vacancies Latest Update: തൃശ്ശൂരിൽ കോളേജ് ലക്ചറർ, കാസർകോഡ് യൂത്ത് കോ-ഒാർഡിനേറ്റർ ഒഴിവ്


പി.എസ്.സി. നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് ഓഫിസ് അസിസ്റ്റന്റ് തസ്തികയിലും അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 30നു മുൻപ് appln.piu21@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. ഓൺലൈൻ അഭിമുഖമായതിനാൽ ഉദ്യോഗാർഥിയുടെ സജീവമായ ഒരു ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പരും അപേക്ഷയ്‌ക്കൊപ്പം നിർബന്ധമാണെന്ന് ഫിഷറീസ് വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു


ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ നിലവിലുള്ള കെയർടേക്കർ, ആയൂർവേദ തെറാപിസ്റ്റ് തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.


ALSO READ: government jobs kerala:ടൂറിസം പ്രമോഷൻ കൗണ്‍സിലിൽ അസിസ്റ്റൻറ്, ട്രൈബൽ വകുപ്പിൽ എസ്.ടി പ്രമോട്ടർ


പത്താം ക്ലാസ് ജയമാണ് കെയർ ടേക്കറുടെ അടിസ്ഥാന യോഗ്യത. പത്താം ക്ലാസും കേരള സർക്കാർ നടത്തുന്ന ആയൂർവേദ തെറാപ്പി കോഴ്‌സും വിജയിച്ചവർക്ക് ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാം. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം dmoismtvm@gmail.com എന്ന വിലാസത്തിൽ ജൂൺ 28നു വൈകിട്ട് അഞ്ചിനു മുൻപ് അപേക്ഷിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.