government jobs kerala:ടൂറിസം പ്രമോഷൻ കൗണ്‍സിലിൽ അസിസ്റ്റൻറ്, ട്രൈബൽ വകുപ്പിൽ എസ്.ടി പ്രമോട്ടർ
ഹോസ്പിറ്റാലിറ്റി മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം.
Trivandrum: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. ടൂറിസത്തില്‍ ബിരുദമോ / ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കാണ് അവസരം. ടൂറിസം അല്ലെങ്കില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പ്രായപരിധി 25 – 40 വരെ. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 17500 രൂപ വേതനം ലഭിക്കും. അപേക്ഷകര്‍ പാലക്കാട് ജില്ലയില്‍ സ്ഥിര താമസക്കാരാവണം. താത്പ്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വെസ്റ്റ് ഫോര്‍ട്ട് റോഡ്, പാലക്കാട് – 678001 വിലാസത്തില്‍ ജൂലൈ രണ്ടിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 0491 2538996.
ALSO READ: IB & RAW Jobs, Recruitment : രഹസ്യാന്വേഷണ വിഭാഗത്തിൽ എങ്ങിനെ ജോലി നേടാം,എങ്ങിനെ തയ്യറെടുക്കണം
പാലക്കാട് ജില്ലയിലെ മുതലമട, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ പട്ടികവര്‍ഗ കോളനികളില്‍ എസ്.ടി. പ്രമോട്ടര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് 10-ാം ക്ലാസ് യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതി – യുവാക്കളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. അതത് പ്രദേശങ്ങളിലെ 25- 45 വയസ്സ് പ്രായമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂണ്‍ 23 ന് രാവിലെ 11. 30 ന് കോവിഡ് മാനദണ്ഡം പാലിച്ച് ഹാജരാകണം.
ALSO READ: Job Vacancies Latest Update: തൃശ്ശൂരിൽ കോളേജ് ലക്ചറർ, കാസർകോഡ് യൂത്ത് കോ-ഒാർഡിനേറ്റർ ഒഴിവ്
കാഞ്ഞിരപ്പുഴ പഞ്ചായത്തിലുള്ളവര്‍ പാലക്കാട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും എരുത്തേമ്പതി പഞ്ചായത്തിലുള്ളവര്‍ ചിറ്റൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും മുതലമട പഞ്ചായത്തിലുള്ളവര്‍ കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും എത്തണമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. യാത്രാബത്ത അനുവദിക്കില്ല. ഫോണ്‍– 0491- 2505383.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...