Joju George | കോൺഗ്രസിന്റെ റോഡ് ഉപരോധം; ഗതാഗതക്കുരുക്കിനെതിരെ പ്രതികരിച്ച് നടൻ ജോജു ജോർജ്; സമരം അവസാനിപ്പിച്ചു
റോഡ് ഉപരോധത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇതിനെതിരെയാണ് നടൻ പ്രതികരിച്ചത്.
കൊച്ചി: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടൻ ജോജു ജോർജ്. തിങ്കളാഴ്ച രാവിലെയാണ് വൈറ്റിലയിൽ റോഡ് ഉപരോധം നടന്നത്. റോഡ് ഉപരോധത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇതിനെതിരെയാണ് നടൻ പ്രതികരിച്ചത്.
വാഹനങ്ങളിൽ എത്തിയ കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ റോഡിൽ പലയിടത്തായി നിർത്തി റോഡ് ഉപരോധിക്കുകയായിരുന്നു. ഇതിനിടെ ഗതാഗതക്കുരുക്കിൽപ്പെട്ട ജോജു ജോർജ് റോഡിലിറങ്ങി പ്രതിഷേധിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയുള്ള സമരത്തിനെതിരെയാണ് താൻ പ്രതിഷേധിക്കുന്നതെന്ന് ജോജു ജോർജ് പറഞ്ഞു. സമരക്കാരുടെ അടുത്തെത്തിയും ജോജു രോഷാകുലനായി സംസാരിച്ചു.
രണ്ട് മണിക്കൂറോളമായി ആളുകൾ കഷ്ടപ്പെടുകയാണെന്നും ഇന്ന് സ്കൂളുകൾ തുറക്കുന്ന ദിവസമായതിനാൽ തന്നെ നല്ല ഗതാഗത തിരക്ക് ഉണ്ടെന്നും ജോജു പറഞ്ഞു. താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരക്കാരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.
Updating...