അന്ധന് വഴികാട്ടിയായ സെയില്‍സ് ഗേള്‍... സുപ്രിയയ്ക്ക് ആദരം
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ കൊറോണക്കാലത്തെ നന്മയുടെ പ്രതീകമായി. ആ നന്മ ചെയ്തയാളെ തിരഞ്ഞെത്തി ആദരിക്കുക, അതും ഒരു യുവജന സംഘടന... ആദരവിന്റെ പ്രവാഹമാണ് ഇപ്പോൾ ആ നന്മയുള്ള മനസിന്റെ ഉടമയെ തേടി.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ കൊറോണക്കാലത്തെ നന്മയുടെ പ്രതീകമായി. ആ നന്മ ചെയ്തയാളെ തിരഞ്ഞെത്തി ആദരിക്കുക, അതും ഒരു യുവജന സംഘടന... ആദരവിന്റെ പ്രവാഹമാണ് ഇപ്പോൾ ആ നന്മയുള്ള മനസിന്റെ ഉടമയെ തേടി.
സുപ്രിയയാണ് തന്റെ നന്മയിലൂടെ താരമായത്. വഴിയറിയാതെ നടുറോഡിൽ നിന്ന അന്ധനായ മുതിർന്ന പൗരന് വഴി കാട്ടിയ സുപ്രിയ ഇന്ന് താരമാണ്. സുപ്രിയയുടെ സഹായത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി ക്കഴിഞ്ഞു. പിന്നാലെ നിരവധി സംഘടനകളാണ് സുപ്രിയയ്ക്ക് അഭിനന്ദനവുമായെത്തിയത്.
യുവമോർച്ച പ്രവർത്തകരുടെ ആദരവിന്റെ ചിത്രങ്ങൾ യുവമോർച്ച നേതാവ് ആർ. നിതീഷ് ഫേസ്ബുക്കിൽ പങ്ക് വെയ്ക്കുകയും ചെയ്തു.
നിതീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
കൊറോണയുടെ കാലത്ത് വഴിയറിയാതെ നടു റോഡിൽ നിന്ന അന്ധനായ വൃദ്ധന് വഴികാട്ടി #Jolly #silks #Thiruvalla സെയിൽസ് ഗേൾ #സുപ്രിയക്ക് #യുവമോർച്ചയുടെ ആദരവ്
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ആർ നിതിഷ്, ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രാജ് പ്രകാശ് വേണാട്, യുവമോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജിഷ്ണു മോഹൻ,, ഉപാധ്യക്ഷൻ രാജീവ് പരിയാരത്ത്മല , ആലുക്കാസ് മാനേജർ Shelton V Rapheal എന്നിവർ പങ്കടുത്തു
നന്മയുടെ മനസ്സിന് Big Salute.......