തിരുവനന്തപുരം: ജോസ് കെ മാണി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 137 പേരാണ് രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഇതിൽ 96 വോട്ടും ഇടത് മുന്നണി സ്ഥാനാർത്ഥി ജോസ് കെ മാണിക്ക് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരന് 40 വോട്ടാണ് ലഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എൽഡിഎഫിന് വോട്ട് ചെയ്ത ഒരു അംഗത്തിന്റെ വോട്ട് യുഡിഎഫിന്റെ പരാതിയെ തുടർന്നു അസാധുവാക്കി. അനാരോഗ്യത്തെ തുടർന്ന് മൂന്ന് പേർ വോട്ട് ചെയ്തിട്ടില്ല. ടി പി രാമകൃഷ്ണൻ, പി ടി തോമസ്, പി മമ്മിക്കുട്ടി എന്നിവരാണ് അനാരോഗ്യം മൂലം വിട്ട് നിന്നത്.


ALSO READ: Farm Bill: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു, ചര്‍ച്ചകൂടാതെ രാജ്യസഭയിലും ബില്‍ പാസാക്കി


നിയമസഭാ മന്ദിരത്തിൽ രാവിലെ ഒമ്പതിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രാവിലെ വോട്ട് രേഖപ്പെടുത്തി. നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ ജയം ഉറപ്പായിരുന്നു.


2018ൽ യുഡിഎഫിൽ ആയിരിക്കെ ആണ്‌ ജോസ് കെ മാണി രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. മുന്നണി മാറ്റത്തെ തുടർന്ന് ജോസ് കെ മാണി രാജിവച്ചു. നിയമസഭയിലേക്ക് മത്സരിക്കാനായാണ് എംപി സ്ഥാനം രാജിവച്ചത്. എന്നാൽ പാലായിൽ നിന്ന് മത്സരിച്ച ജോസ് കെ മാണി യുഡിഎഫിന്റെ മാണി സി കാപ്പനോട് പരാജയപ്പെട്ടു. രാജ്യസഭ സീറ്റ് ജോസ് കെ മാണിക്ക് നൽകാൻ ഇടതുമുന്നണി യോ​ഗത്തിൽ തീരുമാനിക്കുകയായിരുന്നു.


ALSO READ: Farm Bill: ചര്‍ച്ച നടന്നില്ല, പ്രതിപക്ഷ ബഹളത്തിനിടെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ലോക്‌സഭ പാസാക്കി


വിജയത്തിൽ ഇടതുപക്ഷത്തോടും ജനപ്രതിനിധികളോടും പ്രവർത്തകരോടും നന്ദി പറയുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ഇന്ന് വിപുലപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിന് പ്രവർത്തകർ മുന്നണിയുടെ ഭാ​ഗമായിക്കഴിഞ്ഞുവെന്നും ജോസ് കെ മാണി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.