തൃശൂര്‍: അതിരപ്പിള്ളിയില്‍ വനംവകുപ്പിന്റെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രാദേശിക മാധ്യമ പ്രവര്‍ത്തകന് ലോക്കപ്പ് മര്‍ദ്ദനം. അതിരപ്പിള്ളിയിലെ പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകന്‍ റൂബിന്‍ ലാലിനെയാണ് പൊലീസ് ഇന്നലെ അര്‍ധ രാത്രി വീട് വളഞ്ഞു അറസ്റ്റ് ചെയ്തത്. ഇന്നലെ കാട്ടുപന്നി വാഹനം ഇടിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റൂബിന്‍ ലാലിനെ വനം ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തെന്നും ഇതിന് പിന്നാലെ വനംമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിക്കുന്നതിനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയതെന്നുമാണ് ആരോപണം. റൂബിന്‍ ലാല്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ രാവിലെയാണ് അതിരപ്പിള്ളിയില്‍ വാഹനമിടിച്ച് പരിക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന്‍ ലാല്‍ എത്തിയത്. എന്നാല്‍ ഇതിനിടെ മുന്‍വൈരാഗ്യ മൂലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തെന്ന് റൂബിൻ ആരോപിക്കുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് റൂബിനെതിരെ പരാതിയുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിനെ സമീപിച്ചത്. ഇതിന് പിന്നാലെ ഇന്നലെ അര്‍ധ രാത്രിയോടെ റൂബിനെതിരെ നടപടിയെടുക്കുകയായിരുന്നു. പന്നി കിടക്കുന്നത് വനഭൂമിയിലാണെന്നും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞ ഉദ്യോഗസ്ഥര്‍ റൂബിന്‍ ലാലിന്റെ ഫോണ്‍ തട്ടിമാറ്റുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. 


ALSO READ: പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട് മൂന്നരവയസുകാരൻ മരിച്ചു; അപകടം വീട്ടുകാർക്കൊപ്പം പുഴ കാണാനെത്തിയപ്പോൾ


പരിയാരം റേഞ്ച് കൊന്നക്കുഴി സ്റ്റേഷന്‍ ബീറ്റ് ഓഫീസര്‍ ജാക്സന്റെ നേതൃത്വത്തില്‍ ആയിരുന്നു നടപടി. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച വനംമന്ത്രി എ.കെ ശശീന്ദ്രന്‍ സിസിഎഫിന് അന്വേഷണ ചുമതലയും നല്‍കി. ഇതിനു പിന്നാലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റൂബിനെതിരെ അതിരപ്പിള്ളി പൊലീസിനെ സമീപിച്ചത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം റൂബിന്‍ ലാലിനെ അറസ്റ്റ് ചെയ്യണമെന്നുമാണ് പരാതിയിലെ ആവശ്യം. മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ട് മണിക്കൂറുകള്‍ക്ക് ശേഷം 12 മണിക്ക് ശേഷമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിന് പരാതി നല്‍കിയതും രാത്രിയോടെ അറസ്റ്റുണ്ടായതും. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നത് ഉള്‍പ്പെടെ വനം വകുപ്പിന്റെ വീഴ്ചകള്‍ റൂബിന്‍ വാര്‍ത്തയാക്കിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്