തിരുവനന്തപുരം : ഇന്നലെ തലസ്ഥാനത്ത് തെരുവ് യുദ്ധത്തിലേക്ക് നയിച്ച യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിന് പിന്നാലെ കെ എസ് യും പ്രതിഷേധമായി എത്തുന്നു. ഡിജിപി ഓഫീസിലേക്കാണ് കോൺഗ്രസിന്റെ വിദ്യാർഥി സംഘടന മാർച്ച് സംഘടിപ്പിക്കുന്നത്. നവ കേരള സദസ്സിനെതിരെയുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളെ സിപിഎം പ്രവർത്തകരും പോലീസുകാരും കായികമായി നേരിട്ടതിന് പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. പോലീസ് പിണറായിയുടെ അടമിക്കൂട്ടം എന്നാരോപിച്ചാണ് കെ എസ് യുവിന്റെ ഡിജിപി ഓഫീസിലേക്കുള്ള മാർച്ച്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ കഴിഞ്ഞ ദിവസത്തെ യൂത്ത് കോൺഗ്രസ് മാർച്ചിന്റെ തുടർച്ചയായി ഇന്നും തലസ്ഥാന നഗരം സംഘർഷഭൂരിതമാകാനാണ് സാധ്യത. യൂത്ത് കോൺഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പോലീസ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. രണ്ടാം പ്രതി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ, മൂന്നാം പ്രതി കോവളം എംഎൽഎ എം വിൻസന്റ്, നാലാം പ്രതി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എന്നിങ്ങിനെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 


ALSO READ : Youth Congress Secretariat March : തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ്- പോലീസ് സംഘർഷം; വിഡി സതീശൻ ഒന്നാം പ്രതി


ആകെ 22 പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 20 പേർക്കെതിരെ കന്റോൺമെന്റ് പോലീസും ബാക്കി രണ്ട് പേർക്കെതിരെ മ്യൂസിയം പോലീസുമാണ് കേസെടുത്തിരിക്കുന്നത്. പിഡിപിപി ആക്ട പ്രകാരം പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ല വകുപ്പാണ് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്, സംഘർഷത്തിലേക്ക് നയിച്ച് യൂത്ത് കോൺഗ്രസ് മാർച്ച് പിന്നീട് പോലീസുമായിട്ടുള്ള തെരുവ് യുദ്ധത്തിലേക്ക് നയിക്കുകയായിരുന്നു.


പോലീസുകാർക്കെതിരെ യൂത്ത് കോൺഗ്രസ്പ്രവർത്തകർ ചെരിപ്പ് വലിച്ചെറിയുകയും ഷീൽഡുകൾ പിടിച്ച് വാങ്ങി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസിന്റെ ജലപീരങ്കി വാഹനത്തിന് നേരെയും പ്രവർത്തകർ പ്രതേഷേധിച്ചു. രാഹുൽ മാങ്കൂട്ടത്തിന് അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ലാത്തി ചാർജിൽ സെക്രട്ടേറിയേറ്റിന് എതിർവശത്തുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തതതോടെ വിഡി സതീശൻ നേരിട്ടെത്തി പ്രവർത്തകരെ മോചിപ്പിക്കുകയായിരുന്നു.


പോലീസ് കാണിക്കുന്നത് തോന്ന്യാസം എന്ന് വി ഡി സതീശൻ വ്യക്തമാക്കി. ശക്തമായ പ്രതിഷേധം പിണറായി വിജയൻ കാണേണ്ടിവരുംമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗൺമാനെ പുറത്താക്കണം; അക്രമികൾക്കെതിരെ പോലീസ് കേസെടുക്കുന്നില്ലെങ്കിൽ കോൺഗ്രസ് തിരിച്ചടിക്കും; രാഷ്ട്രീയ പരിഗണനകൾ ഒഴിവാക്കി സെനറ്റിൽ  ആളെ വയ്ക്കണം; ഇപ്പോൾ നടക്കുന്നത് ഗവർണർ - സർക്കാർ ഒത്തുകളി നാടകം- അദ്ദേഹം ആരോപിച്ചു.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.