കൊച്ചി: ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. കേരള ഹൈക്കോടതിയിൽ 12 വർഷത്തിലേറെ ജഡ്ജിയായിരുന്ന ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയാണ് വിരമിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Kerala Train Fire Incident: കണ്ണൂർ എക്സ്പ്രസിൽ തീ കൊളുത്തിയ സംഭവം; പാളത്തിന് സമീപത്തു നിന്നും മൃത​ദേഹങ്ങൾ കണ്ടെത്തി


ഛത്തീസ്ഗഡ്, തെലങ്കാന/ആന്ധ്ര ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസും, തെലങ്കാന പ്രത്യേക ഹൈക്കോടതി രൂപീകരിച്ചപ്പോൾ ആദ്യ ചീഫ് ജസ്റ്റിസും ആയിരുന്നു.  1983ൽ അഭിഭാഷകനായി ജോലി തുടങ്ങിയ ബി രാധാകൃഷ്‌ണൻ 2004 ഒക്ടോബർ 14 ന് കേരള ഹൈക്കോടതിയിൽ ജഡ്ജിയായി. രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായ അദ്ദേഹം കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു. ന്യായാധിപനെന്ന നിലയിൽ പൗരാവകാശങ്ങളും അടിസ്ഥാന ജനകീയപ്രശ്നങ്ങളും ഉൾപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം നേരിട്ട് ഇടപെട്ടിരുന്നു. 


Also Read: കണ്ണൂർ എക്സ്പ്രസിൽ തീ കൊളുത്തിയ സംഭവം; പാളത്തിന് സമീപത്തു നിന്നും മൃത​ദേഹങ്ങൾ കണ്ടെത്തി 


സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലും മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയമായ ഇടപെടൽ അദ്ദേഹം നടത്തിയിരുന്നു.  മാത്രമല്ല കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനെതിരെ നടത്തിയ വിമർശനവും വലിയ ചർച്ചയായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.