കൊച്ചി:വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വീട്ടില്‍ നിന്നും 60 പവനും പണവും കവര്‍ന്ന കേസിലെ പ്രധാന പ്രതി പിടിയിലായി. കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ പ്രതിയായ അബ്ദുല്‍ ഹാലിം ആണ് പൊലിസ് പിടിയിലായത്. പിടിയിലായവര്‍ക്ക് തടിയന്റവിട നസിറുമായി ബന്ധമുണ്ടോ എന്ന പ്രധാന കാര്യമാണ് പോലീസ്  അന്വേഷിക്കുന്നത്.


ഹാലിമിന്‍റെ കൂട്ടാളി അനസിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ കവര്‍ച്ച നടത്തിയത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണെന്നാണ് പോലീസ് നിഗമനം.