കോഴിക്കോട്: കേരളം കണ്ട ഏറ്റവും ധിക്കാരിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.  


COMMERCIAL BREAK
SCROLL TO CONTINUE READING

കോൺഗ്രസുകാർ സഹായവുമായി വന്നാൽ വാങ്ങണ്ടാന്ന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അതിഥി തൊഴിലാളികള്‍ക്കുള്ള യാത്രാക്കൂലി നല്‍കിയപ്പോള്‍ കളക്ടര്‍മാര്‍ നിരസരിച്ചതെന്നും കെ. മുരളീധരന്‍ ആരോപിച്ചു. കൂടാതെ മുഖ്യമന്ത്രിയേക്കള്‍ മുകളിലാണ് കളക്ടര്‍ എന്ന രീതിയിലാണ് ചില ജില്ലാ കളക്ടര്‍മാരുടെ നിലപാടെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ കാണാന്‍ സമ്മതിക്കാത്താത്പോലും  ഇതിന്റെ ഭാഗമാണെന്നും മുരളീധരന്‍ പറഞ്ഞു.  


Also read:  കൊറോണ മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ല; 9 മദ്യ വിൽപന ശാലകൾക്കെതിരെ കേസ്


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോണ്‍ഗ്രസുകാര്‍ ഇനി ഒരു ചില്ലിക്കാശ് പോലും കൊടുക്കില്ലെന്ന് പറഞ്ഞ മുരളീധരന്‍ കോണ്‍ഗ്രസുകാരെ കൊന്നവര്‍ക്ക് വേണ്ടി കേസ് വാദിക്കാന്‍ വരുന്ന അഭിഭാഷകര്‍ക്കാണ് ദുരിതാശ്വാസനിധിയിലെ പണം സര്‍ക്കാര്‍ കൊടുക്കുന്നതെന്നും ആരോപിച്ചു. 


ഇനി ഒരും വര്‍ഷം കൂടിയല്ലേ പിണറായിയെ സഹിക്കേണ്ടതുള്ളൂവെന്ന് പരിഹസിച്ച മുരളീധരന്‍ ഡിക്ഷണറിയില്‍ ഇല്ലാത്ത വാക്കുകള്‍ വരെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് പിണറായി പറഞ്ഞെന്നും പരിഹസിച്ചു.


വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറയുന്നതിൽ കൂടുതലും കളമാണെന്ന് പറഞ്ഞ മുരളീധരൻ പ്രതിപക്ഷ നേതാക്കളെ പരിഹസിക്കാനുള്ള വേദിയായിട്ടാണ് മുഖ്യൻ വാർത്താസമ്മേളനത്തെ കാണുന്നതെന്നും കുറ്റപ്പെടുത്തി.