തിരുവനന്തപുരം: പരസ്യമായി പാ‍ർട്ടിയെ വിമർശിക്കുന്നതിന് മുന്നറിയിപ്പ് നൽകി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് ലഭിച്ചിട്ടില്ലെന്ന് കെ മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും. പാർട്ടി പ്രവ‍ർത്തനം നിർത്തണം എന്ന് പറഞ്ഞാൽ നിർത്തും. പാ‍ർട്ടിക്ക് അകത്ത് പ്രവർത്തിക്കുന്ന നേരത്ത് അഭിപ്രായം പറയും. അഭിപ്രായം പറയാൻ പാടില്ലെന്നാണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പാർട്ടി വേദിയിലല്ലാതെ പുറത്ത് വിമർശനങ്ങൾ നടത്തിയെന്നാണ് കെ മുരളീധരനും എം കെ രാഘവനുമെതിരെ കെപിപിസിയിൽ ഉയരുന്ന വിമർശനം. കോൺഗ്രസിനെ പരസ്യമായി വിമർശിച്ചുവെന്ന പേരിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, എം കെ രാഘവന് താക്കീത് നൽകുകയും കെ മുരളീധരന് പ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്ത് ഇരുവർക്കും കത്തയയ്ക്കുകയായിരുന്നു.


കോൺഗ്രസിൽ ഇപ്പോൾ ഉപയോഗിച്ച് വലിച്ചെറിയൽ സംസ്കാരമാണെന്ന് എം കെ രാഘവൻ കോഴിക്കോട് നടന്ന ഒരു ചടങ്ങിൽ വിമർശിച്ചിരുന്നു. മിണ്ടാതിരിക്കുന്നവർക്കേ പാർട്ടിയിൽ സ്ഥാനമുള്ളൂ. ഇന്ന് ആരും രാജാവ് നഗ്നനാണ് എന്ന് പറയാൻ തയ്യാറല്ല. സ്ഥാനമാനം നഷ്ടപ്പെടുമെന്ന പേരിൽ ആരും ഒന്നും പറയില്ലെന്നായിരുന്നു രാഘവന്റെ വിമർശനം. കെ മുരളീധരൻ, എം കെ രാഘവനെ പിന്തുണച്ച് രം​ഗത്തെത്തിയതും കെപിസിസിയെ ചൊടിപ്പിച്ചിരുന്നു.


പാർട്ടി വേദിക്ക് പുറത്ത് വിമർശനം നടത്തിയെന്ന കാര്യത്തിൽ എവിടെയാണ് പാർട്ടി വേദിയെന്ന് കെ മുരളീധരൻ ചോദിച്ചു. പാർട്ടി വേദിക്ക് വേണ്ടിയാണ് രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്നും എക്സിക്യൂട്ടീവ് വിളിക്കണമെന്നുമൊക്കെ പറഞ്ഞത്. ഇതിലെന്താണ് തെറ്റെന്ന് മനസ്സിലായിട്ടില്ലെന്നും കെ മുരളീധരൻ പറ‍ഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.