തിരുവനന്തപുരം: പുതിയ സംസ്ഥാന പോലീസ് മേധാവിയെ നിയമിക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് യുപിഎസ്‌‍‌സി അംഗീകാരം നൽകി. ജയിൽ ഡിജിപി കെ.പത്മകുമാർ, അഗ്നിരക്ഷാസേനാ മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറക്ടർ ഹരിനാഥ് മിശ്ര എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്. കഴിഞ്ഞ ദിവസം യുപിഎസ്‌‍‌സി ചെയർമാന്റെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന സമിതി യോഗമാണ് മൂന്നംഗ ചുരുക്കപ്പട്ടിക അംഗീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചുരുക്കപ്പട്ടിക രണ്ട് ദിവസത്തിനകം സംസ്ഥാന സർക്കാരിന് കൈമാറും. ഇവരിൽ നിന്ന് ഒരാളെ സംസ്ഥാന സർക്കാരിന് തിരഞ്ഞെടുക്കാം. അന്തിമ പട്ടികയിലെ മൂന്നു പേരിൽ അഗ്നിരക്ഷാസേനാ മേധാവി ദർവേസ് സാഹിബാണ് സീനിയോറിറ്റിയിൽ ഒന്നാമത്. എന്നാൽ, ജയിൽ ഡിജിപി കെ.പത്മകുമാറിനാണ് സാധ്യത കൂടുതലെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഏറെ അടുപ്പം പുലർത്തുന്ന വ്യക്തി കൂടിയാണ് കെ. പത്മകുമാർ. നിലവിലെ ഡിജിപി അനിൽ കാന്ത് ഈ മാസം വിരമിക്കുന്നതോടെയാകും പുതിയ പോലീസ് മേധാവി ചുമതലയേൽക്കുക. സംസ്ഥാനം നൽകിയ എട്ട് പേരുടെ പട്ടികയിൽ നിന്നാണ് മൂന്ന് പേരെ ഉന്നതതല യോഗം നിർദേശിച്ചത്.


ALSO READ: സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്; ലക്ഷ്യം ഹവാല ഇടപാടുകാർ


മൂന്നാര്‍ പഞ്ചായത്തിന് പിന്നാലെ ബ്ലോക്ക് പഞ്ചായത്തിലും ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്


മൂന്നാര്‍ പഞ്ചായത്തിന് പിന്നാലെ ബ്ലോക്ക് പഞ്ചായത്തിലും ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്. സിപിഐയില്‍ നിന്ന് ബ്ലോക്ക് പ്രസിഡന്റ് ആനന്ദറാണി ദാസും പ്രവീണ്‍ കുമാറും ഐഎന്‍ടിയുസിയിൽ ചേക്കേറിയതാണ് സിപിഐക്ക് തിരിച്ചടിയായത്. മൂന്നാര്‍ പാര്‍ട്ടി ഓഫീസിലെത്തിയ ഇരുവരെയും മുന്‍ എംഎല്‍എ എ.കെ മണിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു. കോണ്‍ഗ്രസിലേക്ക് പോകാന്‍ കാരണം പാര്‍ട്ടിയുടെ തെറ്റായ നിലപാടാണെന്ന് ഇരുവരും പ്രതികരിച്ചു.


പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ബ്ലോക്ക് പ്രസിഡന്റ് ആനന്ദറാണിയേയും പ്രവീണിനെയും സിപിഐ ജില്ലാ കമ്മറ്റി കഴിഞ്ഞ ദിവസം തരംതാഴ്ത്തല്‍ നടപടിക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് പ്രവീണ്‍ കഴിഞ്ഞ ദിവസം സിപിഐയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇരുവരും കോണ്‍ഗ്രസിലേക്ക് പോയത്. പാര്‍ട്ടി ഓഫീസിലെത്തിയ ആനന്ദറാണിയെയും പ്രവീണിനെയും മുന്‍ എംഎല്‍എ എ.കെ മണി പൊന്നാട അണിയിച്ച് സ്വീകരിച്ചു. 


ആദ്യകാലം മുതല്‍ താന്‍ കോണ്‍ഗ്രസ് അനുഭാവി ആയിരുന്നെന്നും ഇടയ്ക്കാണ് സിപിഐയിലേക്ക് പോയതെന്നും ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രവീണ്‍ പറഞ്ഞു. 25 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും അര്‍ഹിച്ച അംഗീകാര ലഭിച്ചില്ലെന്ന് ആനന്ദറാണിയും പ്രതികരിച്ചു.


ബ്ലോക്ക് പഞ്ചായത്തില്‍ നിലവില്‍ സിപിഐയ്ക്ക് 5, സിപിഎമ്മിന് 3, കോണ്‍ഗ്രസിന് 5 എന്നിങ്ങിനെയാണ് കക്ഷിനില. സിപിഐയില്‍ നിന്ന് രണ്ട് അംഗങ്ങള്‍ കോണ്‍ഗ്രസിലേക്ക് പോയത് എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടാന്‍ കാരണമാകും. മൂന്നാര്‍ പഞ്ചായത്തിലും കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കാന്‍ രണ്ട് അംഗങ്ങളെ ഒപ്പം ചേര്‍ത്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.