ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. പദ്ധതിയുമയി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളും വിശദീകരിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കെ റെയിൽ എം.ഡി, റെയിൽവേ ബോർഡ് ചെയർമാനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിപിആറിൽ റെയിൽവേ ബോർഡ് ഉന്നയിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനായിരുന്നു കെ റെയിൽ എംഡിയുമായുള്ള കൂടിക്കാഴ്ച. 


സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ  തത്വത്തിലുളള അംഗീകാരം മാത്രമാണ് കേന്ദ്രം നൽകയിട്ടുളളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹികാഘാത പഠനവുമായി സർക്കാർ മുന്നോട്ട് പോകുന്നത്. അന്തിമ അനുമതി ലഭിച്ചാൽ മാത്രമെ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ സാധിക്കു. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള കല്ലിടലിനെതിരെ  സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുകയാണ്.


അതിനിടെ ഡൽഹിയിൽ പ്രതിഷേധ മാർച്ചിനിടെ യുഡിഎഫ് എംപിമാരെ ഡൽഹി മർദ്ദിച്ചു. സിൽവർലൈൻ വിഷയവുമായി ബന്ധപ്പെട്ട പാർലമെന്റ് മാർച്ചിനിടെയാണ് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം.പിമാർക്ക് മർദ്ദനമേറ്റത്. വിജയ് ചൗക്കിൽ നിന്ന് പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിലേക്ക് മാർച്ച് ആരംഭിച്ചപ്പോൾ തന്നെ പോലീസ് തടയുകയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ മാർച്ചിന് അനുമതി നൽകാനാകില്ലെന്ന് പോലീസ് നിലപാടെടുത്തതോടെ എംപിമാർ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ചു. ഇതോടെ എം.പിമാരും സുരക്ഷാ ഉദ്യാഗസഥരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് എം.പിമാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.