Trivandrum: പരസ്യമാക്കിയ രഹസ്യം പോലെയാണ് കെ.റെയിൽ വിഷയം എൽ.ഡി.എഫിൽ. ആദ്യം മുന്നണിയിലെ  പ്രധാന ഘടക കക്ഷിയായ സി.പി.ഐ തന്നെ വിഷയത്തിൽ വെടി പൊട്ടിച്ചെങ്കിലും പിന്നീട് അത്തരം ആവേശങ്ങളൊന്നും കണ്ടില്ല. സി.പി.ഐ ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ കരട് റിപ്പോർട്ടിൽ കെ.റെയിലിനെ പാർട്ടി അനുകൂലിച്ച് രംഗത്തെത്തെത്തിയത് മുന്നണിയെ സംബന്ധിച്ചിടത്തോളം സിപിഎമ്മിന് ആശ്വാസമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എൽ.ഡി.എഫ് പ്രകടന പത്രികയിൽ അഭിമാന പദ്ധതി എന്ന തരത്തിൽ പ്രഖ്യാപിച്ച കെ - റെയിലിനെ ചൊല്ലി കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന വാദപ്രതിവാദങ്ങൾ  ഒരർഥത്തിൽ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പദ്ധതിക്കെതിരെ എതിരെ പലയിടത്തും പല ഘട്ടങ്ങളിലും തുറന്നടിച്ചിരുന്നു. 


സിപിഎം പോലൊരു പാർട്ടി മുന്നോട്ടുവയ്ക്കുന്ന ഒരു പദ്ധതി ഇനിയും എതിർക്കുന്നത് ശരിയല്ലെന്ന് കണ്ടാണ് സിപിഐയുടെ മലക്കംമറിച്ചിൽ എന്നുള്ളതും വിചിത്രമാണ്. നേരത്തെ സിപിഐ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടെ മുൻ മന്ത്രിമാരും നേതാക്കളും പദ്ധതിയെ പരസ്യമായി എതിർത്തിരുന്നു. സിപിഐയുടെ യുവജന പോഷക സംഘടനകൾ വലിയ വിമർശനങ്ങളുമായി രംഗത്തുവന്നിരുന്നു.


കെ.റെയിൽ ഗുണങ്ങൾ


കേരളത്തിൻറെ അഭിമാന പദ്ധതിയാണ് കെ-റെയിൽ . 11 ജില്ലകളിലൂടെ കടന്നു പോകുന്ന സിൽവർ ലൈൻ പദ്ധതിയെ എതിർത്തും അനുകൂലിച്ചും സിപിഎം ഒഴികെയുള്ള രാഷ്ട്രീയകക്ഷികളും ശാസ്ത്രസാഹിത്യപരിഷത്തും യുവജനപോഷക സംഘടനകളും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ, ഭരണകക്ഷിയിൽപ്പെട്ട മുന്നണിയിലെ സിപിഐ കഴിഞ്ഞ ദിവസം വരെ പദ്ധതിയെ പരസ്യമായി തുറന്ന് എതിർത്തിരുന്നുവെങ്കിൽ 


തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 530 കിലോമീറ്റർ നാല് മണിക്കൂറിൽ സഞ്ചരിക്കാം എന്നുള്ളതാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നതിലൂടെ സർക്കാർ നേട്ടമായി അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്ത് കൊച്ചുവേളി മുതൽ കാസർഗോഡ് വരെ ഇടുക്കി,വയനാട്, പാലക്കാട് ജില്ലകളിലൊഴികെ 11 സ്റ്റോപ്പുകൾ ഉള്ള സിൽവർ ലൈനിലെ യാത്ര ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് പദ്ധതിയെ അനുകൂലിച്ചുകൊണ്ട്  സിപിഎം മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം. 


മാത്രമല്ല, കേരളത്തിൻ്റെ പശ്ചാത്തല സൗകര്യ വികസനം സിൽവർ ലൈനിലൂടെ യാഥാർത്ഥ്യമാകും എന്നുള്ളതും സിപിഎം കണക്കുകൂട്ടുന്നുണ്ട്. നെല്‍പ്പാടങ്ങളും കൃഷി സ്ഥലങ്ങളും സംരക്ഷിക്കുന്ന തരത്തില്‍ ഈ മേഖലയിലൂടെ ആകാശ പാതയിലായിരിക്കും റെയില്‍പാത കടന്നുപോകുന്നത്. 115 കിലോമീറ്ററാണ് പാടശേഖരത്തിനുമുകളിലൂടെ പാത കടന്ന് വരുന്നത്. ഇതില്‍ 88 കിലോമീറ്ററും ആകാശപാത സജ്ജമാക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.


ഒരുലക്ഷം കോടിയോളം രൂപ മുടക്കി കെ-റെയിൽ പദ്ധതി നടപ്പാക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്ന് എന്നായിരുന്നു സിപിഐ സംസ്ഥാന കൗൺസിലിൽ നേരത്തെ നേതാക്കൾ ചോദിച്ചത്. പ്രകടനപത്രികയിൽ പറഞ്ഞാലും പരിസ്ഥിതി ആഘാതംപോലും പരിശോധിക്കാതെ പദ്ധതി നിർവഹണ നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്ന് കൗൺസിൽ പദ്ധതിയെ എതിർത്തു കൊണ്ട് തുറന്നു പറഞ്ഞിരുന്നു. പുതിയ പദ്ധതി ആകെ മാറി. ഈ രീതിയിൽ നടപ്പാക്കുമ്പോൾ ചർച്ചചെയ്യേണ്ടതുണ്ടെന്ന് അംഗങ്ങൾ അന്ന് ചൂണ്ടിക്കാട്ടി. ഇതിൽ നിന്നൊക്കെയുള്ള മലക്കംമറിച്ചിൽ ആണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. 


കേന്ദ്ര ബജറ്റിൽ ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകാത്തത് സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. പക്ഷേ, പ്രതിപക്ഷം പദ്ധതിക്കെതിരെ തന്നെയാണ് നിലയുറപ്പിക്കുന്നത്. നേരത്തെ, ശശി തരൂർ കെ- റെയിലിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയത് യുഡിഎഫിന് ഉള്ളിലും ചില തർക്കവിതർക്കങ്ങൾക്ക് കാരണമായിരുന്നു.


എന്നാൽ, കേരളത്തിൻ്റെ ഭൂപ്രകൃതിക്ക് പദ്ധതി അനുയോജ്യമല്ല എന്നാണ് പദ്ധതിയെ എതിർക്കുന്നവർ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം. പാരിസ്ഥിതിക ആഘാത പഠനം സർക്കാർ നടത്തിയെന്നു പറയുന്നത് തട്ടിക്കൂട്ടാണെന്നും ആരോപണമുണ്ട്. പാരിസ്ഥിതിക പ്രശ്നം ഏറെയുള്ള പദ്ധതി നടപ്പിലാക്കി കഴിഞ്ഞാൽ 75,000 ത്തോളം പേർ കേരളത്തിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടേണ്ടിവരും എന്നുള്ളതാണ് മറ്റൊരു പ്രധാന വസ്തുത. 


കേരളം പോലുള്ള ചെറിയൊരു സംസ്ഥാനത്ത് നിന്ന് ഇത്രയുമധികം പേർ കുടിയൊഴിപ്പിക്കപ്പെടേണ്ടി വരുന്ന  സാഹചര്യം വളരെ വലുതാണ്. മാത്രമല്ല സർക്കാർ ഇത്തരക്കാരുടെ പുനരധിവാസം എങ്ങനെ നടപ്പിലാക്കും എന്നുള്ളതും പ്രധാനമാണ്. സാമൂഹിക ആഘാത പഠനം നടപ്പിലാക്കിയെങ്കിലും വിശദമായ പദ്ധതി രേഖ പുറത്തു വരുമ്പോഴും ജനങ്ങളുടെ ആശങ്കയ്ക്ക് കുറവില്ല.


64000 കോടി രൂപ രൂപ ചിലവിൽ നിർമ്മിക്കുന്ന കെ റെയിൽ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിലൂടെ കേരളം കടക്കെണിയിലാകുമെന്നാണ് വിദഗ്ധർ അടക്കം ചൂണ്ടിക്കാട്ടുന്നത്. രണ്ട് ഇരട്ടിയോളം തുക കടം എടുക്കേണ്ടിവരും. നിർമ്മാണസാമഗ്രികളുടെ തുകയടക്കം കൂടിവരുന്ന പശ്ചാത്തലത്തിൽ സർക്കാർ നിശ്ചയിക്കുന്ന തുക ഉപയോഗിച്ച് പദ്ധതി മുഴുവൻ പൂർത്തീകരിക്കാനാകുമോ എന്നതും വലിയ ആശങ്കയാണ്. 


മാത്രമല്ല കേരളത്തിൽ ഇപ്പോഴുള്ള റെയിൽവേ പാളങ്ങളുടെ ബ്രോഡ്ഗേജ് 1.676 മീറ്ററാണ്. കെ - റെയിലിനായി തയ്യാറാക്കുന്നത് 1.435 മീറ്റർ വീതിയിലുള്ള സ്റ്റാൻഡേർഡ് ഗേജ് ആണ്. സിൽവർ ലൈൻ പദ്ധതിയിലൂടെ ഉള്ള ട്രെയിനുകൾ ഈ പാതയിലൂടെ ഓടിക്കാൻ കഴിയില്ല എന്നുള്ളതും മറ്റൊരു വസ്തുതയാണ്.


അതേസമയം, പരമാവധി പാരിസ്ഥിതിക നഷ്ടമൊഴിവാക്കിയാണ് കെ-റെയില്‍ നടപ്പാക്കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കിയാണ് രൂപരേഖ. പദ്ധതിക്കായി ആരാധനാലയങ്ങളോ, കാവുകളോ, പാടങ്ങളോ നഷ്ടപ്പെടുത്തേണ്ടി വരില്ല. 


ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനായി പാലങ്ങളും കല്‍വര്‍ട്ടുകളും നിര്‍മ്മിക്കും. നിർമ്മാണം നടക്കുമ്പോഴും പരിസ്ഥിതിസൗഹാർദ്ദ രീതിയാണ് നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം വ്യക്തമാക്കിയിരുന്നു.


കെ-റെയില്‍ പദ്ധതിയുടെ പ്രാഥമിക പാരിസ്ഥികാഘാത പഠനം നടന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ നിയോഗിച്ച തിരുവനന്തപുരം ആസ്ഥാനമായ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ആന്റ് ഡെവലപ്പമെന്റ് എന്ന സ്ഥാപനമാണ് പഠനം നടത്തിയത്. 


സമഗ്ര പാരിസ്ഥിതികാഘാത പഠനം നടത്താനൊരുങ്ങുകയാണ്. ഫീല്‍ഡ് വര്‍ക്ക്, എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ് പ്ലാന്‍, പുനരധിവാസ പഠനം, ഇന്‍ഡീജിനസ് പീപ്പിള്‍സ് പ്ലാന്‍ എന്നീ മേഖലകളില്‍ പദ്ധതിക്ക് മുമ്പായി വിശദമായ പഠനം നടത്തുമെന്നും സർക്കാർ അവകാശപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.