THiruvananthapuram : കെ. റെയിൽ പദ്ധതിയിൽ  (K Rail Project) ആഗോള ടെൻഡർ വിളിക്കാതെ കൺസൽട്ടൻസി കരാർ നൽകിയതിനു പിന്നിൽ വൻ അഴിമതിയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) ആരോപിച്ചു. സിസ്ട്രാ എന്ന ഫ്രഞ്ച് കമ്പനിയെ ആഗോള ടെൻഡർ ഇല്ലാതെ നിയോഗിച്ചതിന്റ പിന്നിൽ ഗുരുതര അഴിമതി ഉണ്ട്. മൊത്തം പദ്ധതി ചെലവിന്റെ 5% കൺസൽട്ടേഷൻ ഫീസ് ആണെന്ന് അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആരാണ് സിസ്ട്രാ കമ്പനിയെ കൺസൾട്ടൻസി ആയി നിയമിച്ചത്. ഗ്ലോബൽ ടെൻഡർ ഇല്ലാതെ ഒരു വിദേശ കമ്പനിയെ കൺസൾട്ടൻസി ആയി എങ്ങനെ നിയമിക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. ഇതിൽ ഗുരുതര  അഴിമതിയുണ്ട് .കാര്യങ്ങൾ ഒന്നും വ്യക്തമാക്കാതെ ജനങ്ങളെ പറ്റിക്കാനാണ് കെ .റെയിലിന്റെ കൈപ്പുസ്തകം പുറത്തിറക്കാൻ തീരുമാനിച്ചത്.


ALSO READ: Kerala Omicron | അതീവ ജാഗ്രതയില്ലെങ്കില്‍ ഒമിക്രോണ്‍ ആപത്ത്; പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത് : മന്ത്രി വീണാ ജോര്‍ജ്


 കൈപ്പുസ്തകം അച്ചടിക്കുവാൻ ടെൻഡർ വിളിക്കുന്നു. എന്നാൽ, വിദേശ കമ്പനിയെ കൺസൽട്ടന്റ് ആക്കാൻ ടെൻഡർ ഇല്ല . ഇത് അഴിമതിയല്ലാതെ പിന്നെന്താണ്? ഒന്നാം പിണറായി സർക്കാർ തുടങ്ങി വെച്ച കൺസൽട്ടൻസി കമ്മീഷനടി അന്നു താൻ പുറത്ത് കൊണ്ട് വന്നത് കാരണം മാറ്റിവെയ്ക്കേണ്ടി വന്നു .അതാണു ഇപ്പോൾ പിൻവാതിലിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.


ALSO READ: സംസ്ഥാനത്ത് 84,000 അതിദരിദ്ര കുടുംബങ്ങളെന്ന് സർവേ, കുറവ് കോട്ടയത്ത്, മലപ്പുറത്ത് 16,055 കുടുംബങ്ങൾ


അതേസമയം  ആരോഗ്യ വകുപ്പിലെ കോവിഡ് കാലത്തെ കൊള്ളകൾ ഓരോന്നായി പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്പ്രിംഗ്ലർ ഉൾപ്പടെയുള്ളവ പുറത്ത് കൊണ്ട് വന്നപ്പോൾ ആദ്യം തന്നെ അധിക്ഷേപിച്ചവർ തന്നെയാണു ഈ കൊള്ളക്ക് എല്ലാം കൂട്ട് നിന്നതെന്ന് അദ്ദേഹം പറഞ്ഞു . 


ALSO READ: CPM Mega Thiruvathira | കൊവിഡ് നിയന്ത്രണങ്ങൾ കടലാസിൽ മാത്രം; CPM സമ്മേളനത്തിന് മാറ്റുകൂട്ടാൻ തിരുവാതിര; പങ്കെടുത്തത് 600 ലേറെ പേർ


കൂടുതൽ അഴിമതി പുറത്തു വരാതിരിക്കാൻ ബോധപൂർവ്വമാണു ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ട് സമഗ്ര അന്വേഷണത്തിനു സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.