K-Rail Project : കെ റെയിൽ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ സമ്മതിക്കില്ലയെന്ന് വി ഡി സതീശൻ
K-Rail Project സാമൂഹിക ആഘാതം പഠനം പോലും നടത്താതെ പ്രാവർത്തിക്കമാകാൻ ശ്രമിക്കുന്നത്. ഈ പദ്ധതി സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങൾ വൻതോതിൽ ചൂഷണം ചെയ്യേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Thrissur : കെ റെയിൽ പദ്ധതി (K-Rail Project) കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനം തകർക്കുന്നതാണ് അതിനാൽ സിൽവർ ലൈൻ പദ്ധതി (Silverline Project) സംസ്ഥാനത്ത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan). തൃശൂരിൽ യുഡിഎഫ് പ്രവർത്തക കണവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പാരിസ്ഥിതിക സന്തുലനം തകർക്കുന്ന ഈ പദ്ധതി സാമൂഹിക ആഘാതം പഠനം പോലും നടത്താതെ പ്രാവർത്തിക്കമാകാൻ ശ്രമിക്കുന്നത്. ഈ പദ്ധതി സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങൾ വൻതോതിൽ ചൂഷണം ചെയ്യേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതിയെ കുറിച്ച് സർക്കാരിനോട് പ്രതിപക്ഷം ചോദിച്ച ചോദ്യത്തിന് ഒരു ഉത്തരം പോലും നൽകാൻ സാധിച്ചിട്ടില്ലയെന്ന് സതീശൻ പറഞ്ഞു.
ALSO READ : K Rail Project: കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി
കൂടാതെ മുല്ലപ്പെരിയാർ മരം മുറി വിഷയത്തിലും സംസ്ഥാന സർക്കാർ ഉരുണ്ട് കളിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് അറിയിച്ചു. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹതയാണെന്നും മുല്ലപ്പെരിയാർ ഡാം കേസിൽ കേരളം തോറ്റുകൊടുക്കാനുള്ള നീക്കമാണ് ഇപ്പോൾ കാണുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.
ALSO READ : CM on KIIFB|കിഫ്‌ബിയെ തകർക്കാൻ സാഡിസ്റ്റുകൾ, സർക്കാർ തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
അതേസമയം കഴിഞ്ഞ ദിവസം കേരളത്തിലെ എംപിമാരുടെ സംമ്മേളനത്തിൽ കെ-റെയിൽ സംസ്ഥാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...