Kochi : തിരൂരിലും ചോറ്റാനിക്കരയിലും കെ റയിലിനെതിരെ ശക്തമായ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തിരൂരിൽ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ മൂന്ന് പേരെ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കി. വിവിധ സ്ഥലങ്ങളിൽ നാട്ടുകാർ കല്ല് പിഴുതെറിഞ്ഞു. ചോറ്റാനിക്കരയിൽ പ്രതിഷേധക്കാരെ ഭയന്ന് സർവേ താത്ക്കാലികമായി നിർത്തി വെച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വങ്ങല്ലൂര്‍ ജുമാ മസ്ജിദിലും പ്രതിഷേധത്തെ തുടർന്ന് സർവേ നിർത്തിവെച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ ശനിയാഴ്ച്ച സർവേ നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. കെ റെയിലിനെതിരെ പ്രതിഷേധവുമായി യുഡിഎഫും രംഗത്തെത്തിയതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.  അതിനിടെ കല്ല് പിഴുത്തെറിയുന്നത് തുടരുമെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവും രംഗത്തെത്തിയിരുന്നു. പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കുന്ന പദ്ധതി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 


ALSO READ: K Rail : സ്ത്രീകളെയടക്കം മർദ്ദിച്ച് പോലീസ്; കോഴിക്കോട് കെ റെയിലിനെതിരെ പ്രതിഷേധം


അതേസമയം പദ്ധതി നടപ്പാക്കുമെന്ന് തന്നെയാണ് സർക്കാരിന്റെ നിലപാട്. ജനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കെ റെയിലിനെതിരെ കേരളത്തിൽ പ്രതിഷേധം ആളിക്കത്തുമ്പോഴാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ  ഇപ്പോൾ നടന്ന വരുന്ന പ്രതിഷേധങ്ങളെ മുഖ്യമന്ത്രി അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. 


പ്രതിഷേധം നടത്തുന്നവർ കേരളത്തിന്റെ വികസനത്തിന് തടയിടുകയെന്നാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നത്. കോൺഗ്രസാണ് ഇതിന് മുന്നിൽ നിൽക്കുന്നതെന്നും, ബിജെപിക്കും വിഷയത്തിൽ സമാന നിലപാടാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര അനുമതി ലഭിക്കാത്ത പദ്ധതിക്ക് കല്ലിടാൻ  അനുവദിക്കില്ലെന്ന നിലപാടിലാണ് ബിജെപി.  


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക