തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ മറവില്‍ വീണ്ടും കല്ലിടാന്‍ കെ.റെയില്‍ അധികൃതരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എത്തിയാല്‍ ഇരകളായ വസ്തു ഉടമകള്‍ക്ക് വേണ്ടി  ഇനിയും കല്ലുകൾ പിഴുതെറിയുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. സാമൂഹ്യ ആഘാതപഠനം നടത്തുന്നതിന് മാത്രമാണ് സുപ്രീംകോടതി അനുവാദം നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വസ്തു ഉടമകളുടെ അനുവാദം ഇല്ലാതെ  അനധികൃതമായി കല്ലിടുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യുഡിഎഫ് ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എം.എം ഹസ്സൻ വ്യക്തമാക്കി. നിരവധി സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ് കെ.റെയില്‍ പദ്ധതി. ഇക്കാര്യം ഇന്ത്യന്‍ റെയില്‍വെ മന്ത്രാലയവും ചൂണ്ടികാണിച്ചിട്ടുണ്ടെന്നും യുഡിഎറഫ് കൺവീനർ പറഞ്ഞു.


വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കേരള സര്‍ക്കാരും മുഖ്യമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയാണ്. നഷ്ടപരിഹാരം നാലിരട്ടി നല്‍കുമെന്ന പച്ചക്കളം ആദ്യം പ്രചരിപ്പിച്ചു. പദ്ധതി കടന്ന് പോകുന്ന ഇടങ്ങളില്‍ ബഫര്‍ സോണില്ലെന്ന് ഒരു മന്ത്രി നുണപ്രചരിപ്പിച്ചു. നിമിഷങ്ങള്‍ക്കകം കെ.റെയില്‍ കടന്ന് പോകുന്നതിന്റെ ഇരുവശങ്ങളിലും പത്ത് മീറ്റര്‍ ബഫര്‍സോണുണ്ടെന്ന് കെ.റെയില്‍ എംഡി തന്നെ വ്യക്തമാക്കി. അലൈമെന്റ് സംബന്ധിച്ചും ആക്ഷേപമുണ്ട്.


ഒരു മന്ത്രിതന്നെ അലൈമെന്റില്‍ മാറ്റം വരുത്താന്‍ ഇടപെട്ടെന്ന ആരോപണമുണ്ട്. കൂടാതെ പാവപ്പെട്ടവന്റെ കിടപ്പാടത്തിന്റെ കുറുകെ പോകുന്ന അലൈമെന്റ് ചില സമ്പന്നരുടെ പറമ്പ് എത്തുമ്പോള്‍ ആവശ്യമായ വളവും തിരുവും വരുത്തുകയും ചെയ്യുന്നു. ജനങ്ങളുടെ ആശങ്കയും വേദനയും പരിഹരിക്കാതെയും ബദല്‍മാര്‍ഗങ്ങള്‍ തേടാതെയും പദ്ധതിയുമായി മുന്നോട്ട് പോകുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് മുഖ്യമന്ത്രി കേരളീയ സമൂഹത്തോട് തുറന്ന് പറയണമെന്നും എം.എം. ഹസ്സൻ‌ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.