കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത റോസ്ലിനെതിരെ പോലീസ് സമൻസ് നൽകി. കെ റെയിൽ പദ്ധതിക്കെതിരെ ചങ്ങനാശേരി മാടപ്പള്ളിയിൽ നടന്ന സമരത്തിൽ റോസ്ലിന്റെ  8 വയസുള്ള മകൾ സോമിയയെ പങ്കെടുപ്പിച്ചതിനാണ് കേസ്. ഇന്നലെ, ഡിസംബർ 23 നാണ് കേസിൽ റോസ്ലിലിന് സമൻസ് കിട്ടിയത്. 
1 ലക്ഷം രൂപ പിഴയും 3 വർഷം തടവും ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.  75 ജെജെ വകുപ്പ് ചുമത്തിയാണ് റോസ്ലിനെതിരെ  കേസെടുത്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിസംബർ 28 ന് ചങ്ങനാശേരി മജിസ്ടേട്ട് കോടതി കേസ് പരിഗണിക്കും. അതേ സമയം തനിക്ക് എതിരെ ചുമത്തിയിരിക്കുന്നത് കള്ള കേസാണെന്ന് റോസ്ലിൻ പറഞ്ഞു. കുട്ടിയെ സമരത്തിൽ  കൊണ്ടുവന്നിട്ടില്ലെന്നും  വീടിനു മുൻപിൽ വച്ച് പുരുഷ പോലിസുകാരും വനിതാ പോലീസും ചേർന്ന് തന്നെ വലിച്ചിഴച്ച് കൊണ്ടു പോയപ്പോൾ കുട്ടി ഓടി വന്നതാണെന്നും റോസ്ലിൻ പറഞ്ഞു. എന്നാൽ കുട്ടിയുമായി  റോസ്‌ലിൻ സമരത്തിനെത്തിയെന്ന പേരിലാണ് പോലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നതെന്നും റോസ്ലിൻ കൂട്ടിച്ചേർത്തു.


ALSO READ: കണ്ണൂരിൽ റിസോർട്ടിന്റെ മറവിൽ അനധികൃത സ്വത്ത്; ഇ.പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി പി ജയരാജൻ


സമര രംഗത്ത് നിന്ന് പിൻമാറാനാണ് കള്ളക്കേസ് എടുത്തതെന്നും കെ റെയിൽ പദ്ധതി പിൻവലിച്ചു കൊണ്ടുള്ള ഉത്തരവിറക്കും വരെ സമരം തുടരുമെന്ന്  റോസ്ലിൻ പറഞ്ഞു. മാടപ്പള്ളിയിൽ നടക്കുന്ന കെ റെയിൽ വിരുദ്ധ സമരത്തിന് ഡിസംബർ 26 ആകുമ്പോൾ 251 ദിവസം തികയും. ഡിസംബർ 26 ന് റോസ്ലിനും മരിയ അബുവും ഉപവാസ സമരം നടത്തുമെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമര സമിതി കൺവീനർ ബാബു കുട്ടൻ ചിറ അറിയിച്ചിട്ടുണ്ട്.


ഉപവാസ സമരം ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്യും. റെയിൽ പദ്ധതിക്കെതിരെ 1 കോടി ജനങ്ങൾ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും റെയിൽവേ മന്ത്രിക്കും സമർപ്പിക്കും. ഒപ്പ് ശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഡിസംബർ 26 വൈകുന്നേരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും .



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.