തിരുവനന്തപുരം: ഡി.സി.സി പ്രസിഡൻറ് നിർണയം  വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് കടക്കുകയാണ്. വിഷയത്തിൽ എല്ലാ പ്രതികരണങ്ങൾക്കും നിലപാടുമായി കെ.പി.സി പ്രസിഡൻറ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. മുൻ കാലങ്ങളിൽ ഏതെങ്കിലും വിഷയത്തിൽ ഒരു തലത്തിലെങ്കിലും ചർച്ച നടത്തിയോ എന്ന് ഉമ്മൻ ചാണ്ടിയടക്കമുള്ള


COMMERCIAL BREAK
SCROLL TO CONTINUE READING

നേതാക്കൾ മറുപടി പറയണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. സ്ഥാനാർഥി നിർണയം, ഭാരവാഹിത്വം എന്നിവയിൽ മുൻ കാലങ്ങളിൽ ഒരു ചർച്ചയും  നടത്താത്തവരാണ് ഇപ്പോൾ വിമർശനം ഉന്നയിക്കുന്നത്.ചർച്ച നടത്തിയിട്ടില്ല എന്ന് പരാതി പറയുന്ന ഇവരുടെ കാലത്ത് സ്ഥാനാർഥി നിർണയത്തിലടക്കം ചർച്ച നടത്തിയിട്ടുണ്ടോ ? ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായും താൻ ചർച്ച നടത്തിയിരുന്നു.


ALSO READDcc President List: പ്രശ്നം പ്രായമായവരോ? ഹൈക്കമാൻഡിൽ സമ്മർദ്ദം, പുതിയ പേരുകൾ ഡി.സി.സി പട്ടികയിലേക്ക്?


മറിച്ചുള്ള ആരോപണം ശരിയല്ല.  ഇത്രയും കാലം രണ്ട് പേർ മാത്രം തീരുമാനിച്ച കാര്യം മറ്റ് തലങ്ങളിലേക്ക് നീങ്ങിയത് ചിലർക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ട്. അത് സ്വാഭാവികം മാത്രം. 


ALSO READ: Uniformity in Holy Mass: എറണാകുളം-അങ്കമാലി അതിരൂപതയിൽ പ്രതിഷേധം ശക്തം


ഇവർ ആരോടൊക്കെ ചർച്ച നടത്തിയാണ് പണ്ട് തീരുമാനം എടുത്തത് ? തങ്ങൾ സ്വീകരിച്ച  അന്തസാർന്ന തീരുമാനത്തോടുള്ള ഉമ്മൻ ചാണ്ടിയുടെ പ്രതികരണം ശരിയായില്ല സംസ്ഥാന കോൺഗ്രസിൽ സുധാകരൻ - സതീശൻ - വേണുഗോപാൽ അധികാര കേന്ദ്രം വന്നുഎന്ന വിമർശനം തെറ്റായി കാണുന്നില്ല. അത്തരം അധികാര കേന്ദ്രം സ്വാഭാവികം.രണ്ട് നേതാക്കൾക്കെതിരെയുള്ള നടപടിയിൽ മാറ്റമില്ല. - സുധാകരൻ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.