തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ സന്നദ്ധത അറിയിച്ച് കെ സുധാകരൻ. ഇക്കാര്യം വ്യക്തമാക്കി രാഹുൽ ഗാന്ധിക്ക് കത്ത് നൽകി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെ സുധാകരൻ രാഹുൽ ​ഗാന്ധിക്ക് കത്ത് നൽകിയത്. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരൻ കത്തിൽ ആരോപിക്കുന്നുണ്ട്. താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവി നൽകണമെന്നും സുധാകരൻ രാഹുൽ ​ഗാന്ധിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർച്ചയായുള്ള ആർഎസ്എസ് അനുകൂല പരാമർശത്തിൽ കോൺ​ഗ്രസിൽ ഒറ്റപ്പെട്ട സാഹചര്യത്തിലാണ് കെ സുധാകരൻ രാജി സന്നദ്ധത അറിയിച്ച് രാഹുൽ ​ഗാന്ധിക്ക് കത്തയച്ചത്. കെ സുധാകരന്റെ വിവാദ പ്രസ്താവന യുഡിഎഫിന് ദോഷമാണ് എന്ന നിലപാടിലായിരുന്നു മുസ്ലീംലീ​ഗ്. ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടി സുധാകരന്റെ ഭാ​ഗത്ത് നിന്ന് വന്നതോടെ പാര്‍ട്ടി വെട്ടിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെ സുധാകരൻ പാർട്ടിയിൽ തീർത്തും ഒറ്റപ്പെട്ടത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.