കോൺഗ്രസ്സിൽ മാറ്റത്തിന് കളമൊരുങ്ങുന്നു: കെ.സുധാകരൻ കെ.പി.സി.സിയുടെ അമരത്തേക്ക്,വി.ഡി സതീശൻ പ്രതിപക്ഷ നേതാവാകും
കഴിഞ്ഞ ദിവസം പാര്‍ടി എംഎല്‍എമാരുമായി ഹൈക്കമാൻഡ് കൂടിക്കാഴ്ച നടത്തിയിരുന്നു.
തിരുവനന്തപുരം: അങ്ങിനെ ഒടുവിൽ കോൺഗ്രസ്സിൽ (Congress) നേതൃമാറ്റത്തിന് കളമൊരുങ്ങുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പരിഹാരമെന്ന നിലയിൽ നേതൃമാറ്റം കോൺഗ്രസ്സിൽ ആകെ ചർച്ചയായിരുന്നെങ്കിലും നടപടികൾ ഹൈക്കമാൻഡിന് വിടുകയായിരുന്നു.
നിലവിലെ സൂചനകൾ പ്രകാരം വി ഡി സതീശന്‍ എംഎല്‍എ (MLA) പ്രതിപക്ഷ നേതാവായേക്കും. കെ സുധാകരനെ കെപിസിസി പ്രസിഡന്റായും പി ടി തോമസ് എംഎല്‍എയെ യുഡിഎഫ് കണ്‍വീനറായും തെരഞ്ഞെടുക്കുമെന്നാണ് ഏകദേശ ധാരണ ഇന്ന് വൈകിട്ടോടു കൂടി ഇതിൽ വ്യക്തതയാവും.
കഴിഞ്ഞ ദിവസം പാര്‍ടി എംഎല്‍എമാരുമായി ഹൈക്കമാൻഡ് കൂടിക്കാഴ്ച നടത്തിയിരുന്നു. എ ഗ്രൂപിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും പിന്തുണ ഉറപ്പിച്ചതോടെ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പാർട്ടിയിലെ യുവജനവിഭാഗവും എംഎല്‍എമാരും വി ഡി സതീശനെ പിന്തുണയ്ക്കുകയായിരുന്നു.
Also Read: Pinarayi 2.0: സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ച രണ്ട് അപ്രതീക്ഷിത VIPകള്‍...!!
ചെന്നിത്തല തുടർന്നാൽ പാർട്ടിയിൽ വിള്ളലുണ്ടാവുമെന്നും വിലയിരുത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തികഞ്ഞ പരാജയമായതോടെ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഗ്രൂപുകളിയാണ് പരാജയത്തിന് പ്രധാന കാരണമെന്നും, നേതാക്കള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നുമായിരുന്നു പ്രധാന വിമര്‍ശനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy