തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ.  മോൻസൺ മാവുങ്കൽ ഇരയെ പീഡിപ്പിക്കുമ്പോൾ കെ. സുധാകരനും അവിടെ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കേസിലെ ഇരയുടെ പ്രതികരണം ഇങ്ങനെയാണ്. സംഭവം അറിഞ്ഞിട്ടും കെ.സുധാകരൻ പ്രതികരിച്ചില്ലെന്നാണ് ഇരയുടെ മൊഴി. ക്രൈം ബ്രാഞ്ച് ഉടൻ കെ.സുധാകരനെ ചോദ്യം ചെയ്യുമെന്നാണ് അറിവെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, 17 കാരിയെ പീഡിപ്പിച്ച കേസിൽ മോൺസൺ മാവുങ്കലിന് മരണം വരെ തടവ് ശിക്ഷയാണ് കോടതി കഴിഞ്ഞ ദിവസം വിധിച്ചത്.  സ്വന്തം വീട്ടിലെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി,18 വയസിന് ശേഷം തുടർന്നും പീഡിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾക്കാണ് കോടതി മോൺസന് കടുത്ത ശിക്ഷ വിധിച്ചത്. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി.


ALSO READ: പൊൻമുടിയിലെ വാഹനാപകടം; നാല് പേരെയും രക്ഷപ്പെടുത്തി


2019 ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെൺകുട്ടിയ്ക്ക് തുടർ പഠനം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. പിന്നീട് 2021ൽ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായതോടെയാണ് പെൺകുട്ടി പരാതി നൽകിയത്. ജീവന് ഭീഷണി ഉണ്ടായിരുന്നതിനാലാണ് ഇത്രയും കാലം പരാതിപ്പെടാതിരുന്നതെന്നാണ് പെൺകുട്ടി പറഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തിൽ മോൻസണെതിരെ ചുമത്തിയ 13 കേസുകളിലും കുറ്റം തെളിഞ്ഞിരുന്നു. കേസിൽ കോടതി വിധിച്ച 5.25 ലക്ഷം രൂപ പിഴ ഇരയ്ക്ക് നൽകണമെന്നാണ് കോടതിയുടെ നി‍ർദ്ദേശം. 


ഇതിനിടെ, മാധ്യമ പ്രവ‍ർത്തകർക്കെതിരായ കേസുകളെ എം.വി ​ഗോവിന്ദൻ ന്യായീകരിച്ചു. അഖില നന്ദകുമാറിനെതിരായ നടപടിയിൽ തൻ്റെ ആദ്യ നിലപാട് സുവ്യക്തമാണ്. മാധ്യമങ്ങൾക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. വിമർശിച്ചവർക്കെതിരെ കേസ് എടുക്കുമെന്നും പറഞ്ഞിട്ടില്ല. വ്യക്തമായ ഗുഢാലോചനയാണ് എസ് എഫ് ഐ  സംസ്ഥാന സെക്രട്ടറി പി.എം ആർഷോക്കെതിരെ നടന്നത്. ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്ക് എതിരെ കേസുകൾ വന്നാൽ കേസ് എടുത്ത് നിലപാട് സ്വീകരിക്കണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


മാധ്യമങ്ങൾ ഇവൻ്റ് മാനേജ്മെൻ്റിൻ്റെ ഭാഗമായി കള്ളപ്രചാരണം നടത്തുകയാണെന്ന് എം.വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. മാധ്യമ പ്രവർത്തകർക്കും ഒരു നീതി തന്നെയാണ്. എല്ലാവർക്കും തുല്യനീതിയാണ്. ഇത്രയും കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ ലോകത്ത് എവിടെയും ഇല്ല. ചില മാധ്യമങ്ങൾ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. താൻ എതിർത്തത് എസ് എഫ് ഐയ്ക്ക് എതിരായ പ്രചാരണത്തെയാണെന്നും അദ്ദേഹം വ്യക്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.