K Sudhakaran കെപിസിസി പ്രസിഡന്റ്, കെ സുധാകരന് അഭിന്ദനവുമായി വിവിധ കോൺഗ്രസ് കേന്ദ്രങ്ങൾ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ
കെപിസിസി അധ്യക്ഷൻ എന്നതിനോടൊപ്പം പി ടി തോമസിനെ വർക്കിങ് പ്രസിഡന്റായി നിയമിക്കനും ധാരണയുണ്ടായിയെന്ന് വിവിധ കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. എന്നിരുന്നാലും കെ. സുധാകരന്റെ പാർട്ടി അമരത്തിലേക്കുള്ള പ്രവേശനം എല്ലാവരും 100 ശതമാനം ഉറപ്പിച്ചിരിക്കുകയാണ്.
Thiruvananthapuram : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (KPCC) അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനം. പാർട്ടി കേന്ദ്രങ്ങളെല്ലാ കെ സുധാകരൻ എംപിയെ (K Sudhakaran MP) കെപിസിസി അധ്യക്ഷനായി ഉറപ്പിച്ചു കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോയായി ഉണ്ടാകുമെന്നാണ് കോൺഗ്രിസിൽ നിന്നുള്ള വിവിധ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കെപിസിസി അധ്യക്ഷൻ എന്നതിനോടൊപ്പം പി ടി തോമസിനെ വർക്കിങ് പ്രസിഡന്റായി നിയമിക്കനും ധാരണയുണ്ടായിയെന്ന് വിവിധ കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. എന്നിരുന്നാലും കെ. സുധാകരന്റെ പാർട്ടി അമരത്തിലേക്കുള്ള പ്രവേശനം എല്ലാവരും 100 ശതമാനം ഉറപ്പിച്ചിരിക്കുകയാണ്.
കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉടലെടുത്ത പ്രശ്നമാണ് പാർട്ടിക്കുള്ളിൽ തലമുറക്കൈമാറ്റം എന്ന ആവശ്യം. തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് പഠിക്കാൻ എഐസിസി നിർദേശിച്ച അശോക് ചൗഹാൻ സമിതിയുടെ റിപ്പോർട്ടിന് പിന്നാലെ ഹൈക്കാമൻഡ് ഐക്യകണ്ഠേന സുധാകരന്റെ പേര് നിർദേശിക്കുകയായിരുന്നു.
എന്നാൽ പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ പ്രഖ്യാപിച്ചത് പോലെ കെ സുധാകരന്റെ പേര് ഹൈക്കമാൻഡ് നേരിട്ട് നിർദേശിച്ചാൽ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് വഴി വെക്കുമെന്ന് ഒരു പ്രതീതി ഉണ്ടാകുമെന്ന് കേന്ദ്ര നേതൃത്വത്തിന് ഉറപ്പുണ്ടായിരുന്നു. തുടർന്ന് ഹൈക്കമാൻഡ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി താരിഖ് അൻവറിനോട് നേതാക്കളെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാൻ നിർദേശിച്ചിരുന്നത്.
അതെ തുടർന്ന് താരിഖ് അൻവർ കഴിഞ്ഞ കുറെ ദിവസങ്ങളിലായി സംസ്ഥാന നേതാക്കളുമായി നേരിട്ടും അല്ലാതെയും കൂടിക്കാഴ്ച നടത്തുകയായിരുന്നു. സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെയും എംഎൽഎമാരുടെയും കെപിസിസി കമ്മിറ്റിയിലെ അംഗങ്ങളുടെയും അഭിപ്രായം താരിഖ് അൻവർ ചോദിച്ചു അറിഞ്ഞു. ബഹുഭൂരിപക്ഷം പേരും കെ.സുധാകരന്റെ പേരാണ് നിർദേശിച്ചത്.
ALSO READ : അശോക് ചവാൻ സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു; നേതൃമാറ്റം വേണമെന്ന് നിർദേശം
എന്നാൽ മുതിർന്ന് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ആരുടെയും പേര് കെപിസിസി അധ്യക്ഷനായി നിർദേശിച്ചിരുന്നില്ല എന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. അതിനിടയിൽ കെപിസിസി അധ്യക്ഷന്റെ പദവിയിലേക്ക് സുധാകരനെ കൂടാതെ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷും പരിഗണ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ പരിഗണന പോലെ സുധാകരനെ തന്നെ മുന്നോട്ട് വെക്കുകയായിരുന്നു താരിഖ് അൻവർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...