പ്രധാനമന്ത്രി നരേന്ദ്രമോദി അദ്വൈത വേദാന്തം ലോകത്തിന് പകർന്നു നൽകിയ ആദിശങ്കരന്റെ ജന്മനാടായ കാലടിയിൽ വരുന്നത് കേരളത്തിന്റെ സാസ്കാരിക തനിമ വീണ്ടെടുക്കാനുള്ള ശ്രമത്തിന് കരുത്ത് പകരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യഥാർത്ഥ കേരളത്തെ വീണ്ടെടുക്കാനുള്ള ക്യാമ്പയിൻ ബിജെപി ആരംഭിച്ചിരിക്കുന്ന അവസരത്തിലാണ് പ്രധാനമന്ത്രി എത്തുന്നതെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓണത്തെ തെറ്റായി വ്യാഖ്യാനിച്ചവരാണ് ഇടത് ബുദ്ധിജീവികൾ. ചരിത്രത്തിന്റെ അപനിർമ്മിതിയിലൂടെ നവോത്ഥാന നായകൻമാരെ കമ്മ്യൂണിസ്റ്റുകാർ വികലമാക്കിയിരിക്കുകയാണ്. ഇത് തുറന്ന് കാണിക്കാൻ ബിജെപി തയ്യാറാകും. തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ തിരൂരിൽ സ്ഥാപിക്കുന്നത് ഇതിന് വേണ്ടിയാണ്. മുസ്ലിം മതമൗലികവാദികളെ പേടിച്ചിട്ടാണ് സർക്കാർ തിരൂരിൽ പ്രതിമ സ്ഥാപിക്കാൻ തയ്യാറാവാത്തത്. പ്രതിമ അനിസ്ലാമികമാണെന്ന മതമൗലികവാദികളുടെ നിലപാടിന് ചൂട്ടുപിടിക്കുകയാണ് പിണറായി വിജയൻ സർക്കാർ. നവോത്ഥാന സമിതി പഞ്ചായത്ത് തലത്തിൽ വ്യാപിപ്പിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി മലയാളഭാഷയുടെ പിതാവിന് ഒരു പ്രതിമ സ്ഥാപിക്കാൻ തയ്യാറാകണമെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.


സ്വാതന്ത്ര്യസമരത്തെ പോലെ തന്നെ വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളിലും കമ്യൂണിസ്റ്റുകാർക്ക് ഒരു പങ്കുമില്ല. അതിനെ കുറിച്ച് ചർച്ച ചെയ്യാൻ ബിജെപി ഒരുക്കമാണ്. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിൽ സംസ്ഥാനത്തെ ഒരു മന്ത്രി പോലും പങ്കെടുക്കാത്തത് ഓണത്തോടുള്ള ഇടതുപക്ഷത്തിന്റെ നിഷേധ നിലപാടാണ് തെളിയിക്കുന്നത്. ഓണത്തിന് മലയാളികൾ പൂക്കളം ഇട്ട് ആരാധിക്കുന്ന തൃക്കാക്കരയപ്പന്റെ ക്ഷേത്രത്തോടും സർക്കാരിന് അവഗണനയാണ്. ഇത് പ്രതിഷേധാർഹമാണ്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.