തിരുവനന്തപുരം:സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുള്ള പ്രതിഷേധം പ്രതിപക്ഷ നേതാക്കള്‍ തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് വലിയ പ്രതിഷേധമാണ് യുഡിഎഫും ബിജെപിയും നടത്തുന്നത്.


കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാനത്ത് കരിദിനം ആചരിക്കുകയും പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ 
കോലം കത്തിക്കുകയും ചെയ്തു.


Also Read:മുഖ്യമന്ത്രിയുടെ രാജി: ബിജെപിയുടെ ഓൺലൈൻ ക്യാമ്പയിനിൽ തരംഗമായി #ResignKeralaCM


ബിജെപി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയും മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ 
ഭാഷയിലാണ് വിമര്‍ശിച്ചത്.


"കോവിഡിനെ രക്ഷാകവചമാക്കി അഴിമതിക്കറയും കള്ളക്കടത്തു ബന്ധവും കഴുകിക്കളയാമെന്ന വ്യാമോഹമാണ് മുഖ്യമന്ത്രി വെച്ചുപുലർത്തുന്നത്.
തനി അല്പത്തരമാണ് ഇന്ന് പതിവ് കലാപരിപാടിയിലുടനീളം വിളമ്പിയത്. കോവിഡ് കൂടുന്നതിന് എതിരാളികളെ കുറ്റം പറയുന്ന മുഖ്യമന്ത്രിയുടെ ചർമ്മബലം കാണ്ടാമൃഗത്തെ കടത്തിവെട്ടുന്നതാണ്. നേരെ ചൊവ്വെ പറഞ്ഞാൽ 
ഉത്തരം മുട്ടുമ്പോൾ ദുർബലചിത്തർ കാണിക്കുന്ന ഇമോഷനൽ ബ്ളാക്ക് മെയിലിംഗ്.....''


Also Read:സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തില്‍;കണ്‍സള്‍ട്ടന്‍സികളെക്കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് ആവശ്യം!


ഇങ്ങനെയായിരുന്നു കെ സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്,കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് പിന്നാലെയാണ് 
കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നത്.