കർഷകസമരത്തിന് പിന്നിൽ ഇടനിലക്കാരുടെ ലോബിയെന്ന് K Surendran
ഇടനിലക്കാരുടെ ബലത്തിൽ ഉത്തർപ്രദേശ് പിടിക്കാമെന്ന വ്യാമോഹത്തിലാണ് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും സമരത്തിന് കൂട്ടുനിൽക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു
കൊച്ചി: ഇടനിലക്കാരുടെ ലോബിയാണ് രാജ്യത്ത് സമരം ചെയ്യുന്നതെന്നും കർഷകരുടെ (Farmer's) ഉത്പന്നങ്ങൾ വാങ്ങി അവരുടെ ഇഷ്ടം പോലെ വിറ്റ് ലാഭമുണ്ടാക്കുന്ന മാഫിയാസംഘമാണെന്ന് ഇവരെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടനിലക്കാരുടെ ബലത്തിൽ ഉത്തർപ്രദേശ് പിടിക്കാമെന്ന വ്യാമോഹത്തിലാണ് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും സമരത്തിന് കൂട്ടുനിൽക്കുന്നതെന്നും സുരേന്ദ്രൻ (K Surendran) ആരോപിച്ചു.
കർഷകരുടെ പേരിൽ ദില്ലിയിൽ സമരം ചെയ്യാൻ പോയ കർഷകസംഘത്തിന്റെ നേതാക്കൾ കേരളത്തിലെ കർഷകരെ പറ്റി മിണ്ടുന്നില്ലെന്നും സേവാസമർപ്പൺ അഭിയാന്റെ ഭാഗമായി എറണാകുളം ജില്ലയിൽ നടന്ന വിവിധ പരിപടികളിൽ പ്രസംഗിക്കവെ സുരേന്ദ്രൻ പറഞ്ഞു. പച്ചക്കറി, നെല്ല്, നാളികേരം തുടങ്ങി കേരളത്തിലെ ഏത് കർഷകർക്കാണ് സർക്കാർ താങ്ങുവില നൽകുന്നത്? എല്ലാ തട്ടിപ്പുകാർക്കും ഓശാന പാടുന്നവരാണ് മോദിക്കെതിരെ (Narendra Modi) സമരം ചെയ്യുന്നത്.
ALSO READ: BJP National Executive List | ബിജെപി ദേശീയ നിർവ്വാഹകസമിതി പുനസംഘടിപ്പിച്ചു
തിരുവനന്തപുരം നഗരസഭയിൽ നികുതി (Tax) പണം പോലും സിപിഎമ്മിന്റെ നേതൃത്വത്തിൽ തട്ടിയെടുക്കുകയാണ്. ഉപഭോക്താക്കൾ അടയ്ക്കുന്ന നികുതി സൈറ്റിൽ രേഖപ്പെടുത്താതെ തട്ടിയെടുക്കുകയാണ്. കള്ളക്കടത്തുകാർക്കും സ്വർണ്ണക്കടത്തുകാർക്കും പുരാവസ്തു തട്ടിപ്പുകാർക്കും മാത്രമേ കേരളത്തിൽ രക്ഷയുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...