K Surendran: `ജനകീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നു`; എൽഡിഎഫും യുഡിഎഫും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ
Lok Sabha Election 2024: വിഷുവിന് മുമ്പ് സർക്കാരിന് ക്ഷേമ പെൻഷൻ പോലും കൊടുത്തു തീർക്കാൻ സാധിക്കുന്നില്ലെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: ജനകീയ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ എൽഡിഎഫും യുഡിഎഫും കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരു വിഭാഗത്തെ പ്രീണിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സിഎഎയും കേരള സ്‌റ്റോറിയും മാത്രമാണ് മുഖ്യമന്ത്രി പറയുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മുസ്ലിങ്ങളെ ആശങ്കയിലാക്കി വരുതിയിലാക്കുകയാണ് ഉദ്ദേശം. കേരളത്തിലെ മതന്യൂനപക്ഷങ്ങളെല്ലാം ഒറ്റ ബ്ലോക്കല്ലെന്ന് ഭരണപക്ഷവും പ്രതിപക്ഷവും മനസിലാക്കണം. കരിവന്നൂരിലെ ഇഡി അന്വേഷണത്തെപ്പറ്റിയോ സിപിഎമ്മിൻ്റ കള്ളപ്പണ അക്കൗണ്ടുകളെപ്പറ്റിയോ പിണറായി വിജയൻ മിണ്ടുന്നില്ല. പാനൂർ ബോംബ് നിർമ്മാണത്തെ പറ്റി അറിഞ്ഞ ഭാവം നടിക്കുന്നില്ല. വിഷുവിന് മുമ്പ് സർക്കാരിന് ക്ഷേമ പെൻഷൻ പോലും കൊടുത്തു തീർക്കാൻ സാധിക്കുന്നില്ലെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ALSO READ: സുരേന്ദ്രനല്ല മോദി വിചാരിച്ചാലും സുൽത്താൻ ബത്തേരി ഗണപതിവട്ടമാവില്ല: ടി സിദ്ദിഖ്
തൊഴിലുറപ്പ് വിഹിതം കൊടുക്കുന്നില്ല. സംസ്ഥാനത്ത് സമ്പൂർണമായ ഭരണസ്തംഭനമാണ്. പ്രതിപക്ഷവും ഇതേ മാർഗം തന്നെയാണ് സ്വീകരിക്കുന്നത്. വന്യമൃഗശല്യത്തെ കുറിച്ച് രണ്ട് പാർട്ടികൾക്കും മറുപടിയില്ല. വനമേഖലയിൽ തീ പടർന്നു പിടിക്കുകയാണ്. വയനാട്ടിൽ കുടിവെള്ളക്ഷാമം രൂക്ഷം.1974ൽ ആരംഭിച്ച കാരാപ്പുഴ ഇറിഗേഷൻ പ്രൊജക്ട് 50 കൊല്ലം കഴിഞ്ഞിട്ടും പൂർത്തിയാക്കിയിട്ടില്ല. അന്ന് 7. 6 കോടി എസ്റ്റിമേറ്റ് ഉണ്ടായിരുന്നിടത്ത് ഇന്ന് 304 കോടി ചിലവഴിച്ചിട്ടും നാട്ടുകാർക്ക് ഇതുവരെ വെള്ളമെത്തിക്കാനായിട്ടില്ല.
രാഹുൽഗാന്ധി വയനാടിന് വേണ്ടി എന്ത് ചെയ്തു. കർഷകരുടെ ഉത്പന്നങ്ങൾക്ക് വില ലഭിക്കുന്നില്ല. സിഎഎ പറഞ്ഞാൽ വിശപ്പ് മാറുമോ? മാധ്യമങ്ങളും ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കുന്നില്ല. എൻഡിഎ ജനകീയ വിഷയങ്ങൾ സംസാരിക്കുമ്പോൾ ചില മാധ്യമങ്ങൾ അതിലെ വിവാദം മാത്രം ഊതി കത്തിച്ച് സിപിഎമ്മിനും കോൺഗ്രസിനും ഗുണമുണ്ടാക്കി കൊടുക്കുകയാണ്. രാഹുൽഗാന്ധി എത്ര തവണ വയനാട്ടിൽ വന്നു? ആനി രാജ നമ്മൾ പരസ്പരം മത്സരിക്കരുതെന്ന വിചിത്ര വാദം ഉന്നയിച്ചു.
ALSO READ: വയനാട്ടിൽ ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതി വട്ടം എന്നാക്കും; കെ സുരേന്ദ്രൻ
വനം വന്യജീവി പ്രശ്നം രാഹുൽ ഗാന്ധി എന്താണ് പാർലമെൻ്റിൽ ഉന്നയിക്കാത്തത്? ആസ്പിരേഷൻ ജില്ലയായ വയനാടിന് വേണ്ടി എംപി എന്ത് ചെയ്തു. ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ അഡ്രസ് ചെയ്യാൻ മാധ്യമങ്ങൾ തയ്യാറാവുന്നില്ല. മാധ്യമങ്ങൾ ഇതെല്ലാം തമസ്ക്കരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. പൂഴിത്തോട് ചുരം റോഡിൻ്റെ പ്രശ്നത്തിൽ സർക്കാരിനും എംപിക്കും മറുപടിയില്ല. ആദിവാസികൾക്ക് പട്ടയം കൊടുക്കുമെന്ന് പറഞ്ഞിട്ട് സർക്കാർ കൊടുത്തില്ല.
ഇങ്ങനെയുള്ള നിരവധി വിഷയങ്ങൾക്ക് മറുപടി പറയാതെ അനിൽ ആൻ്റണിക്കും രാജീവ് ചന്ദ്രശേഖറിനും ശോഭ സുരേന്ദ്രനുമെതിരെ വ്യാജപ്രചരണം നടത്തുകയാണ്. അനിലല്ല ലക്ഷ്യം എകെ ആൻ്റണിയാണ് ഇവരുടെ ലക്ഷ്യം. കെ. കരുണാകരനെ വേട്ടയാടിയ പോലെ ആൻ്റണിയേയും വേട്ടയാടുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.