തിരുവനന്തപുരം: ദി കേരള സ്റ്റോറി യഥാർത്ഥ സംഭവമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎയുടെ വയനാട് സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. കേരളത്തിൽ ഐഎസ് റിക്രൂട്ട്മെന്റ് നടന്നതിന് തെളിവുണ്ടെന്നും, ഇന്ന് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നതും നാളെ നടക്കാനിരിക്കുന്നതുമായ സംഭവങ്ങളാണ് ഇതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുരേന്ദ്രന്റെ വാക്കുകൾ


സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി യാർത്ഥ സംഭവമാണ്. കേരളത്തിൽ നിന്നും കൗമാരക്കാരായ പെൺകുട്ടികളെ പ്രണയം നടിച്ച്, പൊന്നാനിയിൽ കൊണ്ടുപോയി മതം മാറ്റുകയും സിറിയയിൽ ഐഎസിൽ ചേരാൻ കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം യാഥാർത്ഥ്യങ്ങളാണ്. ഇന്നലേയും നടന്നു. ഇന്ന് നടക്കുന്നുമുണ്ട്. നാളേയും നടക്കും. ഇതിനെതിരെയാണ് ദി കേരള സ്റ്റോറി എന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്. 


ALSO READ: സുരേന്ദ്രനല്ല മോദി വിചാരിച്ചാലും സുൽത്താൻ ബത്തേരി ഗണപതിവട്ടമാവില്ല: ടി സിദ്ദിഖ്


അതേസമയം ദി കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ വലിയ വിമർശനങ്ങൾ വന്നിരുന്നു. വിവധ ക്രൈസ്തവ രൂപതകളുടെ നേതൃത്വത്തിൽ പള്ളികളിലും ദി കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു. ഇടുക്കി രൂപതയിൽ 10 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ചിത്രം പ്രദർശിപ്പിച്ചു. 


അതിനിടെ കഴിഞ്ഞ ദിവസം വയനാട്ടിൽ പ്രചാരണത്തിനിടെ സുരേന്ദ്രൻ പറഞ്ഞ കാര്യങ്ങളും വിവാദത്തിലാകുകയാണ്. താൻ അധികാരത്തിൽ വന്നാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി ​ഗണപതി വട്ടം എന്നാക്കുമെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രസ്താവന.  പ്രാചീനകാലത്ത് ഈ സ്ഥലത്തിന് ഗണപതി വട്ടം എന്നായിരുന്നു പേര്. 1984ൽ ബിജെപി നേതാവായിരുന്ന പ്രമേദ് മഹാജൻ വയനാട് സന്ദർശിച്ചപ്പോൾ ഇത് സുൽത്താൻ ബത്തേരി അല്ല ഗണപതി വട്ടം ആണെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.