തിരുവനന്തപുരം: പ്രകൃതിക്കും സമൂഹത്തിനുമായി ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാർ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

മികച്ച ചിന്തകനെയും സാമൂഹ്യപ്രവർത്തകനെയും ആണ് നഷ്ടമായത്. രാഷ്ട്രീയത്തിനതീതമായി വ്യക്തി ബന്ധം സൂക്ഷിക്കുന്നതിൽ അദ്ദേഹം കാട്ടിയ നിഷ്കർഷ മറക്കാവുന്നതല്ല. അതനുഭവിച്ചിട്ടുള്ള ആളെന്ന നിലയിൽ അദ്ദേഹത്തിൻ്റെ വിയോഗം വലിയ ദു:ഖമാണ് തനിക്കുണ്ടാക്കിയതെന്ന് സുരേന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.


പ്രകൃതിക്കും പരിസ്ഥിതിക്കുമായി എന്നും സംസാരിക്കുകയും എഴുതുകയും ചെയ്തു അദ്ദേഹം. 


എഎച്ച്പി എന്ന തൊഗാഡിയയുടെ സൃഷ്ട്ടി സംഘ പരിവാറിന് പണിയാകുമ്പോൾ ...


 


സമൂഹത്തിലെ താഴെ തട്ടിലുള്ള ദരിദ്ര ജനവിഭാഗങ്ങളെ, പാർശ്വവത്കരിക്കപ്പെട്ടവരെ, ആദിവാസികളെ എന്നിവരെയെല്ലാം ബാധിക്കുന്ന പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കാൻ അദ്ദേഹത്തിൻ്റെ നാവും തൂലികയും എന്നും ചിലച്ചു കൊണ്ടിരുന്നു. 


പ്ലാച്ചിമട സമരത്തിലടക്കം അദ്ദേഹത്തിൻ്റെ സജീവ സാന്നിധ്യം കേരളം കണ്ടതാണ്.


പ്രായോഗിക രാഷ്ട്രീയത്തിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുമ്പോഴും തൻ്റെ സോഷ്യലിസ്റ്റ് ചിന്താഗതിയിൽ തരിമ്പും മാറ്റം വരുത്താൻ അദ്ദേഹം തയ്യാനായിട്ടില്ല. 


ലോക കേരളസഭയ്ക്കായുള്ള ബജറ്റ് വിഹിതം പ്രവാസി ക്വാറന്‍റയിനായി ഉപയോഗിക്കണം...


 


എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹം വൈജ്ഞാനിക സാഹിത്യത്തിന് നൽകിയ സംഭാവനയും വിലപ്പെട്ടതാണ്. എല്ലാ മേഖലയിലും അറിവുണ്ടാകുകയും ഇടപെടലുകൾ നടത്തുകയും ചെയ്ത രാഷ്ട്രീയ പ്രവർത്തകനുമാണദ്ദേഹം. 


ഭാവി തലമുറയ്ക്ക് പഠിക്കാനും സൂക്ഷിച്ചു വയ്ക്കാനുള്ള സംഭാവനകൾ എല്ലാ രംഗത്തും നൽകിയാണ് അദ്ദേഹം വിട വാങ്ങിയത്. അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വേർപാടിൽ അശോചനവും ദു:ഖവും രേഖപ്പെടുത്തുന്നു എന്ന് സുരേന്ദ്രൻ പറഞ്ഞു