കൊല്ലം: 105ാം വയസ്സിൽ നാലാം ക്ളാസ്സ് പരീക്ഷ പാസ്സായ ഭാഗീരഥി അമ്മയെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആദരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലം കാവനാട്ടിലുള്ള വസതിയില്‍ വെച്ചാണ്‌ സുരേന്ദ്രന്‍ ഭാഗീരഥിയമ്മയെ ഷാളണിയിച്ച് ആദരിച്ചത്.  പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തില്‍ പരാമര്‍ശിക്കപ്പെട്ടതോടെയാണ് ഭാഗീരഥി അമ്മ ലോകശ്രദ്ധ നേടിയത്. 


Also read: #MannKiBaat: പഠനത്തിന് പ്രായമില്ലെന്ന്‍ തെളിയിച്ച ഭഗീരഥി അമ്മയെ പ്രശംസിച്ച് പ്രധാനമന്ത്രി


ഇതിന്‍റെ ചിത്രങ്ങള്‍ സുരേന്ദ്രന്‍ തന്‍റെ ഫെയ്സ് ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.



105-മത്തെ വയസ്സില്‍ നാലാം ക്ലാസ് പാസ്സായ ഭാഗീരഥി അമ്മ പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കീ ബാത്തില്‍ അഭിപ്രായപ്പെട്ടു.  


ഇങ്ങനെയുള്ളവർ രാജ്യത്തിന്‍റെ കരുത്താണെന്നും അവർക്ക് എല്ലാ ആശംസകളും അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


അറുപത്തി രണ്ടാമത്തെ മൻ കി ബാത്തിലായിരുന്നു മോദി ഭാഗീരഥി അമ്മയെ പ്രശംസിച്ചത്. 75 ശതമാനം മാര്‍ക്കാണ് നാലാം ക്ലാസ് പരീക്ഷയില്‍ ഭഗീരഥി അമ്മ കരസ്ഥമാക്കിയത്. 


കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച നാലാം ക്ലാസ് തുല്യത പരീക്ഷ നടന്നത്.   കൊല്ലം ജില്ലയിലെ തൃക്കരുവ സ്വദേശിനിയാണ് ഈ ഭാഗീരഥി അമ്മ.