കൈപ്പാട് കൃഷിക്ക് പുത്തനുണർവ്; പുതിയ യന്ത്രം പരീക്ഷിച്ച് കാർഷിക സര്‍വകലാശാല
കടലിനോടോ പുഴയോടോ ചേർന്ന ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പിലാണ് കൈപ്പാട് കൃഷി ചെയ്യുന്നത്. ശാസ്ത്രീയമായ കൃഷിരീതികളാണ് ഈ മേഖലയിൽ നടപ്പാക്കുന്നത്. യന്ത്രവത്കരണ ന്യൂനതയാണ് ഈ മേഖല നേരിടുന്ന പ്രതിസന്ധി. അതിനെ മറികടക്കാനുള്ള ശ്രമങ്ങളാണ് പദ്ധതിയുടെ പ്രൊജക്റ്റ് ലീഡറും, ഉത്തരമേഖലാ കാർഷിക ഗവേഷണവിഭാഗം മേധാവിയുമായ ഡോ. ടി വനജയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.
മലപ്പുറം: മലബാറിന്‍റെ പരമ്പരാഗത കൃഷിയായ കൈപ്പാട് കൃഷിയിൽ പുത്തൻ യന്ത്രം പരീക്ഷിച്ച് കാർഷിക സർവകലാശാലയുടെ പിലിക്കോട് ഉത്തരമലബാർ കാർഷിക ഗവേഷണ കേന്ദ്രം. കൂന ഞാറ്റടി കൊതിച്ചാടുന്ന യന്ത്രമാണ് കണ്ണൂർ ഏഴോം പഞ്ചായത്തിലെ ചൂട്ടയത്ത് പരീക്ഷണം നടത്തിയത്.
കടലിനോടോ പുഴയോടോ ചേർന്ന ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പിലാണ് കൈപ്പാട് കൃഷി ചെയ്യുന്നത്. ശാസ്ത്രീയമായ കൃഷിരീതികളാണ് ഈ മേഖലയിൽ നടപ്പാക്കുന്നത്. യന്ത്രവത്കരണ ന്യൂനതയാണ് ഈ മേഖല നേരിടുന്ന പ്രതിസന്ധി. അതിനെ മറികടക്കാനുള്ള ശ്രമങ്ങളാണ് പദ്ധതിയുടെ പ്രൊജക്റ്റ് ലീഡറും, ഉത്തരമേഖലാ കാർഷിക ഗവേഷണവിഭാഗം മേധാവിയുമായ ഡോ. ടി വനജയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.
Read Also: ശസ്ത്രക്രിയക്ക് 5000 രൂപ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പിടിയിൽ
കാർഷിക ഗവേഷണ കേന്ദ്രത്തിന്‍റെ നിരന്തര പരീക്ഷണങ്ങളുടെ ഭാഗമായാണ് യന്ത്രം രൂപകൽപന ചെയ്തത്. കേരള പുനർനിർമാണ പദ്ധതിയിൽ കഴിഞ്ഞ ഒരു വർഷമായി നടത്തിവരുന്ന പരീക്ഷണമാണ് ഇതോടെ ഫലം കണ്ടത്. കേരള പുനർനിർമാണ പദ്ധതിയുടെ ഭാഗമായി കൂന തയ്യാറാക്കൽ, കൂന ഞാറ്റടി കൊത്തിച്ചാടൽ, വെള്ളത്തിലെ കൊയ്ത്ത് തുടങ്ങിയ മൂന്ന് ഘട്ടങ്ങളിലും ആവശ്യമുള്ള യന്ത്രങ്ങളാണ് രൂപകൽപന ചെയ്യുന്നത്.
വെള്ളത്തിലെ കൊയ്ത്തിനായി കമ്പയിൻ ഹാർവെസ്റ്റർ മാതൃകയിലുള്ള യന്ത്ര നിർമാണത്തിന്‍റെ ഗവേഷണത്തിലാണ് കാർഷിക സർവകലാശാല. പതിറ്റാണ്ടുകളായി തന്നെ വടക്കൻ കേരളത്തിൽ പാലിച്ച് വരുന്ന കൃഷി രീതിക്ക് പുതിയ കണ്ടുപിടിത്തങ്ങൾ പുത്തൻ ഉണർവേകുമെന്ന കാര്യത്തിൽ സംശയമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...