കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണം സംബന്ധിച്ച കേസ് സി.ബി.​ഐ ഏറ്റെടുത്തു. സി.ബി.​െഎയുടെ കൊച്ചി യൂണിറ്റിലെ  ഡി.വൈ.എസ്​.പി ​ജോർജിനാണ്​​ ജെയിംസ്​ ​കേസി​​ന്‍റെ അന്വേഷണം നടത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സംസ്ഥാന സർക്കാരും ഉത്തരവിറക്കിയിരുന്നെങ്കിലും ഏറ്റെടുക്കാൻ അവർ മടിക്കുകയായിരുന്നു. സിബിഐ അന്വേഷിക്കാൻ തക്ക കാര്യങ്ങളൊന്നും കേസിലില്ലെന്നായിരുന്നു അവരുടെ നിലപാട്. 


എന്നാല്‍, മണിയുടെ മണിയുടെ മരണത്തിൽ ദുരുഹതയുണ്ടെന്നും വിശദമായ അന്വേഷണത്തിന് സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 


ഇതെത്തുടര്‍ന്ന്‍ മണിയുടെ മരണത്തിന്‍റെ അന്വേഷണം സി.ബി.​ഐ ഏറ്റെടുക്കണമെന്ന്​ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ കേസ്​ സി.ബി.​ഐ ഏറ്റെടുത്തിരിക്കുന്നത്​. അന്വേഷണത്തിൽ ഇതുവരെയുണ്ടായ പുരോഗതി കേരള പൊലീസ്​ സി.ബി.​ഐയെ അറിയിക്കും. അതേസമയം, കേസിൽ പോലീസ് ചോദ്യം ചെയ്ത മണിയുടെ സുഹൃത്തുക്കളെയും സഹായികളെയും സിബിഐ സംഘം വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. 


സിബിഐ കേസ് ഏറ്റെടുക്കുന്നതോടെ വീണ്ടും ശാസ്ത്രീയ പരിശോധന അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടിവരും. മണിയുടെ ആന്തരികാവയവങ്ങളിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. 


എന്നാൽ ഹൈദരാബാദിലെ കേന്ദ്ര ലാബിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യം തള്ളി. മെഥനോളിന്‍റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.