കാലടി:  ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ പ്രധാന സെൻററിലും  വിവിധ പ്രാദേശിക ക്യാമ്പസുകളിലും വിവിധ ബിരുദാനന്തര,ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.2022-2023 അദ്ധ്യയന വർഷത്തെ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എം.എ , എം. എസ്‌സി , എം. എസ്. ഡബ്ല്യു , എം. എഫ്. എ , എം. പി. ഇ. എസ് , പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഏപ്രില്‍ 27 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷകൾ മെയ് അഞ്ച് മുതൽ 11 വരെ, സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടക്കും. 


Read Also: കഴക്കൂട്ടത്തെ കെ-റെയിൽ കല്ലിടൽ; പോലീസ് നരനായാട്ട് അവസാനിപ്പിക്കണം: കെ.സുധാകരൻ


മെയ് 21-നായിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം. എ. / എം. എസ്‌സി. / എം. എസ്. ഡബ്ല്യു. കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.


ഏപ്രില്‍ 27 വരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഒന്നിൽ കൂടുതൽ പി. ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ഓരോ പി. ജി. പ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷ ഫീസ് അടയ്‌ക്കേണ്ടതാണ്.  വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.in  സന്ദർശിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ