Kalamassery Blast: കളമശ്ശേരി സംഭവം: വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി
Kalamassery Blast: സാമൂഹിക മാധ്യമങ്ങളിൽ പോലീസ് 24 മണിക്കൂറും നിരീക്ഷണം ശക്തിപ്പെടുത്തി.
കളമശ്ശേരിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ്. മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ പരത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അറിയിച്ചു.
ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്താനായി സാമൂഹികമാധ്യമങ്ങളിൽ പോലീസ് 24 മണിക്കൂറും നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനമുണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് പോലീസ് കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പോലീസ് പട്രോളിംഗ് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു.
ALSO READ: കളമശ്ശേരി സ്ഫോടനം: ഒരാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
ഷോപ്പിങ് മാൾ, കൺവൻഷൻ സെന്ററുകൾ, സിനിമാ തിയേറ്റർ, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രാർത്ഥനാലയങ്ങൾ തുടങ്ങിയ ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങളിൽ പരിശോധന കർശനമാക്കണമെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് ഡിജിപി നൽകിയ സന്ദേശത്തിൽ പറയുന്നു. കൊച്ചിയിൽ കൺട്രോൾ റൂം തുറന്നു.
അതേസമയം കളമശ്ശേരിയിലെ സ്‌ഫോടനം നടത്തിയത് താനെന്ന് അവകാശപ്പെട്ട് തൃശ്ശൂർ കൊടകര പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ ഡൊമനിക് മാർട്ടിന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കീഴടങ്ങുന്നതിന് തൊട്ടുമുൻപ് ഫേസ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് എത്തിയത്. ബോംബ് വെച്ചത് താനാണെന്നും യഹോവ സാക്ഷികളോടുള്ള എതിർപ്പ് മൂലമാണിതെന്നും വീഡിയോ സന്ദേശത്തിൽ ഡൊമനിക് പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.