കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനത്തിൽ ഉപയോഗിച്ചത് ഐഇഡി എന്ന് സ്ഥിരീകരണം. ടിഫിൻ ബോക്സിൽ ബോംബ് വെച്ചെന്നാണ് കണ്ടെത്തൽ. ഡിജിപിയാണ് സ്ഫോടനം സ്ഥിരീകരിച്ചത്. എന്നാൽ ഭീകരാക്രമണോമാണോ ഇതെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ഡിജിപി പറഞ്ഞു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ സാധനങ്ങളിൽ പരിശോധന നടത്തും. കേസ് എൻഐഎ ഏറ്റെടുക്കാനാണ് സാധ്യത.  ഡിജിപി ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തും. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിനെ ഇന്ന് തന്നെ തീരുമാനിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം സംസ്ഥാന ചീഫ് സെക്രട്ടറി വി വേണു സ്ഥലത്തെത്തിയിട്ടുണ്ട്. കളമശ്ശേരിയിലെ സമ്ര കൺവെൻഷൻ സെൻററിൽ ഞായറാഴ്ച രാവിലെ 9.40-നായിരുന്നു സ്ഫോടനം.കേസിൻറെ സ്ഥിതി കണക്കിലെടുത്ത് കേന്ദ്ര ഏജൻസി തന്നെയായിരിക്കും കേസ് അന്വേഷിക്കുന്നത്. ആസൂത്രിതമായ സ്ഫോടനമെന്നാണ് സ്ഥിരീകരണം.  അതേസമയം നീല കാറിലെത്തിയ ഒരാൾ അതിവേഗം സ്ഥലത്ത് നിന്നും കടന്നു കളഞ്ഞതായി സൂചനയുണ്ട്. ഇതിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.