എറണാകുളം: കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. സ്ഫോടനത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മോളി ജോയ് (61) ആണ് മരിച്ചത്. ഇവർ ആലുവ സ്വദേശിയാണ്. മോളിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നതായാണ് വിവരം. എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. സ്ഫോടനത്തിൽ മരിച്ച നാല് പേരും സ്ത്രീകളാണ്. ലിയോണ പൗലോസ്, കുമാരി, ലിബിന എന്നിവരാണ് നേരത്തേ മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

20ൽ അധികം പേർ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്നു. ഐസിയുവില്‍ ചികിത്സയിലായിരുന്ന മോളിയടക്കം രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതിനിടെയാണ് മോളിയുടെ മരണം സംഭവിച്ചത്. 


Also Read: Vlogger Arrested: യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ച യുവാവ് പിടിയിൽ


 


ഒക്ടോബർ 29ന് നടന്ന സംഭവത്തിൽ ഡൊമിനിക് മാർട്ടിനെ പോലീസ് പ്രതി ചേര്‍ത്തിരുന്നു. യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലെ ഹാളിലാണ് ഇയാൾ സ്ഫോടനം നടത്തിയത്. സ്ഫോടനസമയം രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. പ്രതി ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി അപേക്ഷ കേടതി നാളെ പരി​ഗണിക്കും. 10 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബോംബ് നിർമാണത്തിൽ മാർട്ടിന് കൂടുതൽ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഡൊമിനിക് മാർട്ടിന്‍റെ വിദേശ ബന്ധങ്ങളും പോലീസ് പരിശോധിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.