ആലപ്പുഴ:  കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. വിദ്യാര്‍ത്ഥികള്‍ സിനിമയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ചുപേർ മരിച്ചിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി ടവേര; 5 പേർക്ക് ദാരുണാന്ത്യം!


നിലവിൽ ഇന്‍ക്വിസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. 12 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാകും എന്നാണ് റിപ്പോർട്ട്. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും.  കൂട്ടിയിടിയുടെ ഉഗ്രശബ്ദം കേട്ടെത്തിയ നാട്ടുകാർ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിദ്യാർത്ഥികളെയാണ്. കണ്ടുനില്‍ക്കാനാകാത്ത കാഴ്ചയായിരുന്നു അതെന്നാണ് ദൃക്‌സാക്ഷികളിൽ ഒരാൾ പറഞ്ഞത്.  കാറില്‍ നിന്ന് പുറത്തെടുക്കു മ്പോള്‍ ചിലര്‍ക്ക് അനക്കമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.


അപകടം ഉണ്ടായത് ഇന്നലെ രാത്രി ഏതാണ്ട് ഒമ്പത് മണിയാണെന്നാണ് റിപ്പോർട്ട്. കാറും ബസും ജാമായി കിടക്കുന്ന നിലയിലായിരുന്നു.  മൂന്ന് പേരെ നാട്ടുകാരൊക്കെ ചേര്‍ന്ന് വളരെ ബുദ്ധിമുട്ടി പുറത്തെടുത്തു. ബാക്കിയുള്ളവരെ ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവർ എത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മരിച്ച 5 പേരിൽ മൂന്ന് പേര്‍ക്ക് കാറില്‍ നിന്ന് ഇറക്കുന്ന സമയത്ത് തന്നെ  അനക്കമുണ്ടായിരുന്നില്ല. ഡ്രൈവര്‍ക്ക് മാത്രമാണ് ബോധമുണ്ടായത്. ബാക്കിയെല്ലാവരും അബോധാവസ്ഥയിലായിരുന്നു എന്നാണ് റിപ്പോർട്ട്. 


Also Read: മഴ ഇന്നും കടുക്കും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!


കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്നാണ് എംവിഡി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞത്.  മഴയില്‍ തെന്നിനീങ്ങിയ കാര്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.