കളിയിക്കാവിളയില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ പിടിയില്‍. നിരോധിത ഭീകരവാദ സംഘടനയായ അല്‍ ഉമ തലവന്‍ മെഹബൂബ് പാഷയാണ് പിടിയിലായത്.ബെംഗളൂരു പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.പാഷയുടെ കൂട്ടാളികളായ ജെബീബുള്ള, മന്‍സൂര്‍, അജ്മത്തുള്ള എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബെംഗളൂരു എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പത്ത് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ബെംഗളൂരു പോലീസ് ഇവരെ കസ്റ്റഡില്‍ വാങ്ങിയിട്ടുണ്ട്.


അല്‍ ഉമ സംഘടനയാണ് സ്‌പെഷ്യല്‍ എസ്‌ഐ വില്‍സണിന്റെ കൊലപാതകത്തിന് പിന്നിലെന്ന് നേരത്തെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പറഞ്ഞിരുന്നു. അല്‍ ഉമ തലവന്‍ മെഹബൂബ പാഷ പരിശീലനം നല്‍കിയവരാണ് ഇതുവരെ കേസില്‍ പിടിയിലായ പ്രതികളെന്നാണ് വിവരം.


അതേസമയം പിടിയിലായ മുഖ്യപ്രതികളായ തൗഫീഖ്, അബ്ദുള്‍ സമീം എന്നിവര്‍ക്കെതിരേ പോലീസ് യുഎപിഎ ചുമത്തി. പ്രതികളുടെ കേരള ബന്ധം അടക്കം പരിശോധിക്കാന്‍ ക്യൂ ബ്രാഞ്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്.