തിരുവനന്തപുരം: അവിനാശി അപകടത്തിന് തൊട്ടുപിന്നാലെ നടന്ന  കല്ലട ബാസ്സപകടത്തിന്‍റെ കാരണം വ്യക്തമാക്കി ഒരു യാത്രക്കാരി രംഗത്ത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

മൈസൂരിലെ ഹുന്‍സൂരില്‍ വച്ച് നടന്ന അപകടം ഡ്രൈവറുടെ അമിത വേഗതയും തോന്ന്യവാസവുമാണെന്നാണ് യാത്രക്കാരി പറഞ്ഞത്.  അപകടത്തില്‍പ്പെട്ട ബസില്‍ യാത്ര ചെയ്തിരുന്ന അമൃതയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ബസിന്‍റെ അമിത വേഗതയ്‌ക്കെതിരേ രംഗത്തെത്തിയത്. 


കാറിനെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്ന വിവരം സത്യമല്ലെന്നും അമിതവേഗം കാരണമാണ് അപകടം സംഭവിച്ചതെന്നും അമൃത പറഞ്ഞു. 


അപകടത്തെക്കുറിച്ച് അറിഞ്ഞ കാര്യങ്ങള്‍ സത്യമല്ലഎന്നും എന്‍റെ തൊട്ടടുത്ത സീറ്റില്‍ കിടന്നിരുന്ന പെണ്‍കുട്ടിയാണ് മരിച്ചതെന്നും ആ പെണ്‍കുട്ടി മഹാരാഷ്ട്ര സ്വദേശിനിയാണ് മലയാളിയല്ലയെന്നും അമൃത പറഞ്ഞു.


രാത്രി ബംഗളൂരുവില്‍ നിന്നെടുത്ത ബസ് അമിതവേഗതയിലായിരുന്നു ഓടിയത്. സ്ലീപ്പര്‍ കോച്ചായിരുന്നെങ്കിലും അമിതവേഗം കാരണം  കിടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇളകുകയായിരുന്നുവെന്നും ബസിന്‍റെ വേഗം കുറയ്ക്കണമെന്നും കുടുംബവും ഗര്‍ഭിണി അടക്കമുള്ള യാത്രക്കാര്‍ ബസിലുണ്ടെന്നും ഡ്രൈവറോട് പറഞ്ഞിട്ടും അയാള്‍ ഗൗനിച്ചില്ലയെന്നും നിങ്ങള്‍ അതിനെക്കുറിച്ചൊന്നും ആലോചിക്കേണ്ടെന്നും ഇത് ഞങ്ങള്‍ സ്ഥിരംപോകുന്ന റൂട്ടാണെന്നുമായിരുന്നു ഡ്രൈവറുടെ മറുപടിയെന്നും അമൃത പറഞ്ഞു.


ബസ് ഹുന്‍സൂരില്‍നിന്ന് മറ്റൊരു റോഡിലൂടെ തിരിച്ചു വിട്ടിരുന്നുവെന്നും വഴി സംശയമായപ്പോള്‍ അമിതവേഗത്തില്‍ പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണമെന്നും എല്ലാവരും മറിഞ്ഞുവീണെന്നും അമൃത പറഞ്ഞു.


ഹുന്‍സൂരുവിലെ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷിത യാത്രയ്ക്കായി നടപടികള്‍ സ്വീകരിക്കണമെന്നും അമൃത ആവശ്യപ്പെട്ടു.  പിണറായി വിജയനും കേരള പോലീസും ഇക്കാര്യം പരിഗണിക്കണമെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അമൃതയുടെ വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.


വീഡിയോ കാണാം: