കൈപിടിച്ചു കൊടുക്കാൻ അച്ഛനില്ലായിരുന്നു; കല്യാണത്തലേന്ന് കൊല്ലപ്പെട്ട രാജുവിൻറെ മകളുടെ കല്യാണം നടന്നു
Kallambalam Raju Daughter Marriage: ശ്രീലക്ഷ്മിയുടെ വിവാഹത്തലേന്നാണ് അച്ഛൻ കൊല്ലപ്പെടുന്നത്. ശ്രീലക്ഷ്മിയുടെ വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപാണ് കൊലപാതകം നടക്കുന്നത്
തിരുവനന്തപുരം: കൈപിടിച്ചു കൊടുക്കാൻ അച്ഛൻ ഉണ്ടായിരുന്നില്ല പ്രാർഥനയിൽ അച്ഛനെ ഒാർത്ത് ശ്രീലക്ഷ്മി മണ്ഡപത്തിൽ നിന്നു. വര്‍ക്കലയില്‍ കൊല്ലപ്പെട്ട രാജുവിന്‍റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹമായിരുന്നു വെള്ളിയാഴ്ച .അച്ഛന്‍റെ മരണത്തെ തുടര്‍ന്ന് കല്യാണം മാറ്റിവെച്ചിരുന്നു. വര്‍ക്കലയിലെ ശിവഗിരിൽ വച്ചായിരുന്നു കല്ല്യാണം.വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് നാട്ടുകാരനായ യുവാവും സംഘവും രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
ശ്രീലക്ഷ്മിയുടെ വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപാണ് കൊലപാതകം നടക്കുന്നത്. അച്ഛന്‍റെ മരണത്തെ തുടര്‍ന്ന് ശ്രീലക്ഷ്മിയുടെ കല്യാണം മാറ്റിവെച്ചിരുന്നു. കല്യാണത്തിന് മുന്‍പ് അച്ഛനെ സംസ്‌കരിച്ച സ്ഥലത്തെത്തി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് ശ്രീലക്ഷ്മി വിവാഹ മണ്ഡപത്തിലേക്ക് പോയത്. വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ജൂൺ 27 ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കല്ലമ്പലത്തെ വിവാഹവീട്ടില്‍ കേരളത്തെ ഞെട്ടിച്ച അരുംകൊല നടന്നത്. വടശ്ശേരിക്കോണം സ്വദേശി രാജുവാണ് മകളുടെ വിവാഹദിവസം വിവാഹപന്തലില്‍വെച്ച് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. രാജുവിൻറെ മകളുടെ മുന്‍സുഹൃത്തായ ചിക്കു എന്ന ജിഷ്ണുവിന്റെ നേതൃത്വത്തിലെത്തിയ നാലംഗസംഘമാണ് അതിക്രൂരമായ ആക്രമണവും കൊലപാതകവും അഴിച്ച് വിട്ടത്. അര്‍ധരാത്രി അക്രമിസംഘം വധുവിനെ ലക്ഷ്യമിട്ടാണ് വീട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
രാത്രി കല്യാണ വീട്ടിലെത്തിയ ജിഷ്ണു വധുവിനെ അടിച്ചുവീഴ്ത്തി മുഖം നിലത്തിട്ട് ഉരച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.കൂടാതെ പെൺകുട്ടിയുടെ മുഖത്ത് നിരന്തരം അടിച്ചെന്നും പറയുന്നു. വീട്ടുപരിസരത്ത് മാലിന്യം നിക്ഷേപിക്കാന്‍ പോയതായിരുന്നു രാജു.തിരിച്ചെത്തുമ്പോൾ കാണുന്നത് നാലുപേര്‍ ചേർന്ന് മകളെയും ബന്ധുക്കെയും നാലുപേര്‍ മര്‍ദിക്കുന്ന കാഴ്ചയാണ്.അക്രമം തടയാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ മണ്‍വെട്ടി കൊണ്ട് രാജനെ തലയ്ക്കടിച്ചു.
ഗുരുതരമായി പരിക്കേറ്റ രാജു തല്‍ക്ഷണം മരിച്ചു. മുഖ്യപ്രതി ജിഷ്ണു രാജുവിന്റെ മകളോട് നേരത്തെ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ക്രിമിനല്‍ പശ്ചാത്തലമുള്ള ആ വീട്ടിലേക്ക് മകളെ അയക്കില്ലെന്ന് രാജു പറഞ്ഞിരുന്നു. 'നിന്റെ മകളെ ആരുടെയും കൂടെ സുഖമായി ജീവിക്കാന്‍ അനുവദിക്കില്ല' എന്നായിരുന്നു അപ്പോള്‍ ചിക്കുവിന്റെ മറുപടി. ഇതിന് ശേഷം ഇയാൾ നിരന്തരം വിവാഹാലോചനയുമായെത്തി.
മകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ വിളിച്ചിറക്കി കൊണ്ടുപൊയ്‌ക്കോ എന്നും പറഞ്ഞു. എന്നാല്‍ മകള്‍ക്കും ആ ബന്ധത്തില്‍ ഒരുതാത്പര്യവും ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ പറയുന്നതനുസരിച്ച് മാത്രമേ മുന്നോട്ടുപോകൂ എന്ന നിലപാടാണ് പെണ്‍കുട്ടി സ്വീകരിച്ചതെന്നും ബന്ധു പ്രതികരിച്ചു. കല്ലമ്പലത്ത് വിവാഹവീട്ടില്‍ നടന്ന കൊലപാതകത്തില്‍ നാലുപ്രതികളെയും പോലീസ് സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു. മുഖ്യപ്രതി ജിഷ്ണു, സുഹൃത്തുക്കളായ ജിജിന്‍, മനു, ശ്യാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...