തിരുവനന്തപുരം: മുതിർന്ന നടി ആർ. സുബ്ബലക്ഷ്മി (89) അന്തരിച്ചു. കല്യാണരാമൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയായിരുന്നു ആർ. സുബ്ബലക്ഷ്മി. നടി താര കല്യാണിന്റെ മാതാവാണ്. കർണാടക സം​ഗീതജ്ഞയും നർത്തകിയുമാണ്. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.