കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ്ജ് കുര്യന് ഇരട്ട ജീവപര്യന്തം. 20 ലക്ഷം രൂപയും ശിക്ഷ വിധിച്ചു. കോട്ടയം സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

2022 മാർച്ച് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്വത്തുതർക്കത്തിന്റെ പേരിൽ സഹോദരനെയും അമ്മാവനെയും വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ(50), മാതൃസഹോദരൻ പൊട്ടൻകുളത്തിൽ മാത്യു സ്കറിയ(78) എന്നിവരെയാണ് ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് പ്രതി വെടിവച്ച്‌ കൊന്നത്.


പ്രതിക്ക്‌ കൊലപാതകത്തിൽ പശ്ചാത്താപം ഇല്ലെന്നും ആസൂത്രിത കൊലപാതകം നടത്തിയ പ്രതിക്ക്‌ പരമാവധി ശിക്ഷ നൽകണമെന്നും  പ്രോസിക്യൂഷൻ വാദിച്ചു. വധശിക്ഷയോ ഇരട്ടജീവപര്യന്തമോ വിധിക്കണമെന്നായിരുന്നു വാദം. കൊലപാതകശേഷം പ്രതി അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ സഹതടവുകാരനെ ഏർപ്പെടുത്തിയതും കേസിലെ രണ്ടാംസാക്ഷിയെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചതും കോടതിയിൽ ചൂണ്ടിക്കാട്ടി. രഞ്ജുവിന്റെ കുടുംബാംഗങ്ങൾക്ക്‌ നഷ്‌ടപരിഹാരവും ആവശ്യപ്പെട്ടു.