എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണവുമായി രം​ഗത്തെത്തിയ പ്രശാന്തനെതിരെ ആരോ​ഗ്യവകുപ്പ് നടപടി എടുക്കും. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രിഷനായ ടി.വി പ്രശാന്തനെ ജോലിയിൽ നിന്ന് പിരിച്ച് വിടാൻ ആലോചിക്കുന്നതായി ആരോ​ഗ്യവകുപ്പ് മന്ത്രി വീണ ജോർ‍ജ് വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രശാന്തൻ സ‍ർക്കാ‍ർ ജീവനക്കാരനല്ല. പരിയാരം മെഡിക്കൽ കോളേജ് സ‍ർക്കാർ ഏറ്റെടുത്തപ്പോൾ ഉണ്ടായിരുന്ന ജീവനക്കാരനാണ്. ആശുപത്രി സർക്കാർ ഏറ്റെടുത്തപ്പോൾ ജീവനക്കാരെ ഘട്ടംഘട്ടമായി റ​ഗുലറൈസ് ചെയ്തിരുന്നു. പ്രശാന്തൻ റ​ഗുലറൈസ് ചെയ്യേണ്ടവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. പ്രശാന്തനെ സ്ഥിരപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.


Read Also: സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് വർധിച്ചത് 160 രൂപ!


സർക്കാർ ഉദ്യോ​ഗസ്ഥനായ പ്രശാന്തനു പെട്രോൾ പമ്പ് തുടങ്ങാനാകുമോ, സർക്കാർ ഉദ്യോ​ഗസ്ഥനെന്ന വിവരം മറച്ചുവച്ചാണോ പമ്പിന് അപേക്ഷിച്ചത് തുടങ്ങിയ ചോദ്യങ്ങൾ വലിയ രീതിയിൽ ചർച്ചയായതിനെ തുടർന്നാണ് മന്ത്രിയുടെ വിശദീകരണം. 


സംഭവത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. ഇയാളാണോ അപേക്ഷകനെന്ന് അറിയില്ല. ഇയാൾ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ജോലിയിൽ സ്ഥിരമാക്കില്ലെന്നും മന്ത്രി പറഞ്ഞു. അഡീഷനൽ ചീഫ് സെക്രട്ടറിയും ഡിഎംഇയും പരിയാരത്തെത്തി അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.


പമ്പിന് എൻഒസി നൽകാത്തതിൽ അഴിമതി നടന്നുവെന്ന് പിപി ദിവ്യ ആരോപണം ഉന്നയിച്ചതിനെ തുട‍ർന്നാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്.  എൻഒസി നൽകാൻ നവീൻ ബാബു ഒരു ലക്ഷം രൂപ ചോദിച്ചെന്നും 98,500 രൂപ നൽകിയെന്നുമാണ് ടി.വി പ്രശാന്തന്റെ ആരോപണം.


ചെങ്ങളായി പഞ്ചായത്തിലെ ചേരൻകുന്നിലുള്ള 40 സെന്റ് സ്ഥലമാണ് പെട്രോൾ പമ്പ് തുടങ്ങാനായി പ്രശാന്തൻ പാട്ടത്തിനെടുത്തത്. ഇവിടെ ഒരു പെട്രോൾ പമ്പ് തുടങ്ങാൻ ഏകദേശം നാലരക്കോടി രൂപ ചെലവാകുമെന്നാണ് വിലയിരുത്തൽ. അതേസമയം ആശുപത്രിയിലെ ഇലക്ട്രിഷ്യനായ ടി.വി പ്രശാന്തന്റെ പക്കൽ ഇത്രയും പണമുണ്ടോയെന്നാണ് നിലവിൽ ഉയരുന്ന ചോദ്യം. പ്രശാന്തനെ മുൻ നിർത്തി മറ്റൊരാളാണ് പണം മുടക്കാനിരുന്നതെന്നും ആക്ഷേപമുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.