Naveen Babu: `എനിക്ക് ഏതു കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന സഹപ്രവർത്തകൻ`; അനുശോചനമറിയിച്ച് കണ്ണൂർ കളക്ടർ
എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളാണ് കണ്ണൂർ കളക്ടർ നേരിടുന്നത്.
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അനുശോചനമറിയിച്ച് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. അനുശോചനമറിയിച്ചുള്ള കത്ത് പത്തനംതിട്ട സബ് കളക്ടർ വഴി കുടുംബത്തിന് കൈമാറി. രാവിലെ മലയാലപ്പുഴയിലെ വീട്ടിൽ നേരിട്ടെത്തിയാണ് സബ് കളക്ടർ കത്ത് നൽകിയത്.
നവീന്റെ മരണം നൽകിയ നടുക്കം ഇപ്പോഴും വിട്ടു മാറിയിട്ടില്ലെന്നും ഏതു കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന സഹപ്രവർത്തകനായിരുന്നു അദ്ദേഹമെന്നും കത്തിൽ പറയുന്നു. അന്ത്യകർമ്മങ്ങൾ കഴിയുന്നത് വരെ പത്തനംതിട്ടയിൽ ഉണ്ടായിരുന്നുവെന്നും നേരിൽ വന്നു ചേർന്നു നിൽക്കണമെന്ന് കരുതിയെങ്കിലും അതിന് സാധിച്ചില്ലെന്നും കളക്ടർ കത്തിൽ പറയുന്നു.
Read Also: ഏഴ് ദിവസത്തെ പര്യടനം; പ്രിയങ്ക വയനാട്ടിലേക്ക്, 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
ഈ വിഷമ ഘട്ടം അതിജീവിക്കാൻ എല്ലാവർക്കും കരുത്ത് ഉണ്ടാവട്ടെയെന്നും പിന്നീട് ഒരവസരത്തിൽ അനുവാദത്തോടെ വീട്ടിൽ വരാമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
അതേസമയം സംഭവത്തിൽ കളക്ടറോട് റവന്യൂ മന്ത്രി കെ. രാജൻ റിപ്പോർട്ട് ചോദിച്ചു. എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളാണ് കണ്ണൂർ കളക്ടർ നേരിടുന്നത്. സ്ഥലമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതായും റിപ്പോർട്ട്.
ക്ഷണിക്കാതെ കയറി വന്ന ദിവ്യയെ കളക്ടർ തടഞ്ഞില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. തീർത്തും സ്വകാര്യമായിരുന്ന പരിപാടിയിൽ ജില്ലാ കളക്ടറായിരുന്നു അധ്യക്ഷൻ. യോഗത്തിൽ ജനപ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല. വൈകിട്ട് മൂന്ന് മണിക്ക് യോഗം തീരുമാനിച്ചത് കളക്ടറുടെ കൂടെ സൗകര്യം പരിഗണിച്ചായിരുന്നു. എന്നാൽ ഈ യോഗത്തെ കുറിച്ച് പിപി ദിവ്യയെ അറിയിച്ചതും ദിവ്യയ്ക്ക് യോഗത്തിൽ പങ്കെടുത്ത് എഡിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കാൻ അവസരമൊരുക്കിയതും കളക്ടറാണെന്നാണ് ആരോപണം.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.